Latest News

അറബിക് സര്‍വകലാശാല എന്തുവിലകൊടുത്തും നേടിയെടുക്കണം: യഹ് യ തളങ്കര

കാസര്‍കോട്:[www.malabarflash.com] അന്താരാഷ്ട്ര അറബിക് സര്‍വകലാശാല കേരളത്തില്‍ എന്തുവിലകൊടുത്തും നേടിയെടുക്കാന്‍ ആവശ്യമായത് ചെയ്യണമെന്നും അതിനായി എസ്.കെ.എസ്.എസ്.എഫ് മുന്നിട്ടിറങ്ങിയത് അഭിനന്ദാര്‍ഹമാണെന്നും പ്രമുഖ വ്യവസായിയും കെ.എം.സി.സി നേതാവുമായ യഹ് യ തളങ്കര.

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനയോഗവുമായി നടത്തുന്ന മുഖ്യമന്ത്രിക്കുള്ള ഒരുക്ഷം ഇ മെയില്‍ എസ്.എം.എസ് ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്നേ അധ്യക്ഷത വഹിച്ചു. 

ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരേ സ്വാഗതം പറഞ്ഞു. തളങ്കര വലിയ ജുമാഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ഥന നടത്തി. അബ്ദുല്‍ മദനി ഹമീദ് തായലങ്ങാടി, സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, സുഹൈര്‍ അസ്ഹരി പള്ളംകോട്, ബഷീര്‍ ദാരിമി തളങ്കര, മുഹമ്മദ് കുഞ്ഞി തുരുത്തി, ഹനീഫ് മൗലവി ഉളിയത്തടുക്ക, പി.എച്ച് അസ്്ഹരി, റഷീദ് മൗലവി ചാലക്കുന്ന്, സലീം ബെദിര, ഇര്‍ഷാദ് ഹുദവി ബദിരെ, ബാഷാല്‍ തളങ്കര, ഇല്യാസ് ഹുദവി, ഹസൈനാര്‍ മൗലവി കന്തല്‍, ശിഹാബുദ്ദീന്‍ അണങ്കൂര്‍, അഷ്ഫാഖ് തുരുത്തി തുടങ്ങിയവര്‍ സംസാരിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.