Latest News

ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റെയും സന്ദേശം വിളിച്ചോതി വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു

കോഴിക്കോട്:[www.malabarflash.com] ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റെയും സന്ദേശം വിളിച്ചോതി വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു.
ബലിപ്പെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പളളികളിലും ഈദ് ഗാഹുകളിലും രാവിലെ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിന് ആയിരങ്ങള്‍ പങ്കെടുത്തു.

ഇബ്രാഹിം നബിയുടെ ത്യാഗോജ്വല ജീവിതത്തിന്റെ ഓര്‍മപുതുക്കലാണ് ബലിപെരുന്നാള്‍.
ഇബ്രാഹിമിന്റെ ഭക്തി പരീക്ഷിക്കാനായി ദൈവം ഏകമകന്‍ ഇസ്മായീലിനെ ബലിനല്‍കാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ദൈവത്തിന്റെ ആജ്ഞ അനുസരിക്കാന്‍ തയ്യാറായി ഇബ്രാഹീം ബലിനല്‍കാനായി മകനെ ബലിത്തറയില്‍ കിടത്തി. എന്നാല്‍ മകനെ വെട്ടാനായി വാളുയര്‍ന്നപ്പോള്‍ ഇബ്രാഹിമിന്റെ ഭക്തിയില്‍ തൃപ്തനായ ദൈവം മകനു പകരം ആട്ടിന്‍കുട്ടിയെ ബലിനല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ ഓര്‍മപുതുക്കലായാണ് ബലിപെരുന്നാളായി ആഘോഷിക്കുന്നത്.

പെരുന്നാള്‍ നിസ്‌ക്കാരത്തിന് ശേഷം ബലിപെരുന്നാളിലെ പ്രത്യേക അനുഷ്ഠാനമായ മൃഗബലി പള്ളികളും വീടുകളും കേന്ദ്രീകരിച്ച് നടത്തുന്നു. ആയിരക്കണക്കിന് മൃഗങ്ങളെയാണ് ബലി കര്‍മത്തിനായി തയാറാക്കി ഒരുക്കിയിട്ടുള്ളത്. വിവിധ പള്ളികള്‍ കേന്ദ്രീകരിച്ചും ബലിമാംസ വിതരണം നടക്കുന്നുണ്ട്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.