തലശേരി:[www.malabarflash.com] അമ്മയെയും മകനെയും കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോടിയേരി പപ്പന്റെപീടികയിലെ കക്കടവത്ത് വീട്ടില്‍ പ്രശോഭിന്റെ ഭാര്യ ജിന്‍സി (27), ഏകമകനും എല്‍കെജി വിദ്യാര്‍ഥിയുമായ പാര്‍വണ്‍ കൃഷ്ണ (നാല്) എന്നിവരെയാണു ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലശേരി നഗരസഭാംഗം കെ. ശോഭയുടെ മകനും വെല്‍ഡിംഗ് തൊഴിലാളിയുമാണു പ്രശോഭ്.
ചൊവ്വാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം. വൈകുന്നേരം വീട്ടിലെത്തിയ പ്രശോഭ് ആരെയും കാണാത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കിടപ്പുമുറിയില്‍ ഇരുവരെയും തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ആശുപത്രിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ടെമ്പിള്‍ഗേറ്റ് ശ്രീനാരായണ സ്കൂളിലെ വിദ്യാര്‍ഥിയായ പാര്‍വണ്‍ കൃഷ്ണയെ ഉച്ചയ്ക്കു 12.30ഓടെ ജിന്‍സി സ്കൂളില്‍നിന്നു കൂട്ടിക്കൊണ്ടുവന്നിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്തു മകനെ കെട്ടിത്തൂക്കിയശേഷം ജിന്‍സി തൂങ്ങിമരിച്ചതാണെന്നാണു പോലീസ് നിഗമനം.
തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ബുധനാഴ്ച ഇന്‍ക്വസ്റ്റ് നടത്തും. തുടര്‍ന്നു പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹങ്ങള്‍ സംസ്കരിക്കും.
മുളിയില്‍നടയിലെ കോച്ചേരിവീട്ടില് ഭരതന്-പ്രേമി ദമ്പതികളുടെ മകളാണു ജിന്‍സി. സഹോദരങ്ങള്‍: ജിജേഷ്, ജിസ്ന.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment