കാസര്‍കോട്: [www.malabarflash.com] കടയിലേക്ക് കാര്‍ പാഞ്ഞുകയറി ചെട്ടുംകുഴി സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു. കടയുടമ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെട്ടുംകുഴി ഇസ്സത്ത് നഗര്‍ മുഹമ്മദിയ്യ മസ്ജിദിന് സമീപം ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം.
ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള ഇര്‍ഷാദ് സ്റ്റോറിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറിയത്. കടയില്‍ സംസാരിച്ചിരിക്കുകയായിരുന്ന ഇസ്സത്ത് നഗറിലെ അബ്ദുല്ലക്കാണ് പരിക്കേറ്റത്. കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ച ഇദ്ദേഹത്തെ പരിക്ക് സാരമുള്ളതിനാല്‍ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. കടയുടെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.
Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment