Latest News

ബാങ്ക് കവര്‍ച്ചാ ശ്രമം; പതിനാറുകാരന്‍ വലയില്‍

ചെറുപുഴ: [www.malabarflash.com] പ്രാപ്പോയിലില്‍ ബാങ്ക് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച പ്രതി പോലീസിന്റെ വലയിലായി.
പ്രാപ്പോയിലിനടുത്ത് എയ്യന്‍കല്ല് സ്വദേശിയായ 16 കാരനാണ് പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച പുലര്‍ച്ചയോടെ രണ്ടു ബാങ്കുകളിലാണ് കവര്‍ച്ചാ ശ്രമം നടന്നത്.

കഴിഞ്ഞ മാസം കവര്‍ച്ചാശ്രമം നടന്ന പാടിയോട്ടുചാല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രാപ്പോയില്‍ ശാഖയിലും, മാതമംഗലം റൂറല്‍ അഗ്രികള്‍ച്ചറല്‍ ലേബര്‍ വെല്‍ഫയര്‍ സര്‍വീസ് സഹകരണ സംഘത്തിന്റെ പ്രാപ്പൊയില്‍ ശാഖയിലുമാണ് മോഷണ ശ്രമം നടന്നത്. 

മാതമംഗലം റൂറല്‍ അഗ്രികള്‍ച്ചറല്‍ ലേബര്‍ വെല്‍ഫയര്‍ സര്‍വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രാപ്പോയിലിലെ ശാഖയുടെ പുറത്തെ പൂട്ട് പൊളിച്ച് അകത്ത് കടക്കവേ ഒച്ച കേട്ട് സമീപവാസികള്‍ വിവര മറിഞ്ഞതിനെ തുടര്‍ന്ന് യുവാവ് ഓടി രക്ഷപെട്ടു. 

നാട്ടുകാര്‍ നല്‍കിയ വിവരം അനുസരിച്ച് സമീപവാസിയായ യുവാവിനെ അന്വേഷിച്ച് ചെന്ന 
പോലീസിന്റെ ചോദ്യത്തിന് മാതാപിതാക്കള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് നല്‍കിയത്. തുടര്‍ന്നുള്ള വിശദമായ ചോദ്യം ചെയ്യലില്‍ മാതാപിതാക്കള്‍ക്ക് പോലീസിന്റെ മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. സൈബര്‍ സെല്ലിന്റെ സഹായവും പോലീസ് തേടിയിരുന്നു.




Keywords:Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.