ചെറുവത്തൂര്‍: [www.malabarflash.com] ദേശീയ പാതയില്‍ കൊവ്വല്‍ മസ്ജിദിനടുത്ത് പാര്‍സല്‍ മിനി വാനും കാറും കൂട്ടിയിടിച്ചു. കൊവ്വല്‍ മസ്ജിദിന്റെ വളവില്‍ വച്ചാണ് അപകടം. പയ്യന്നൂരില്‍ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പാര്‍സല്‍ കയറ്റി പോകുകയായിരുന്ന എയ്സ് വാനും കാഞ്ഞങ്ങാട് ഭാഗത്തുനിന്നും വരികയായിരുന്ന സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ പാര്‍സല്‍ വാനിലെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇയാളെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് 12 ഓടെയാണ് സംഭവം.
നേരത്തെ ഇതേ വളവില്‍ സ്വകാര്യ ബസ് ഇടിച്ചു കയറി നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു.
Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment