Latest News

പോള്‍ മുത്തൂറ്റ് വധക്കേസ്: 13 പ്രതികള്‍ കുറ്റക്കാര്‍

തിരുവനന്തപുരം:[www.malabarflash.com] പോള്‍ എം. ജോര്‍ജ് വധക്കേസില്‍ 13 പ്രതികള്‍ കുറ്റക്കാരെന്നു തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി. കൊലപാതകം, ഗൂഢാലോചന, സംഘംചേരല്‍ എന്നീ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കേസിലെ 14-ാം പ്രതിയെ വെറുതേവിട്ടു.

ആദ്യ ഒമ്പതു പ്രതികള്‍ക്കെതിരേ കൊലപാതകകുറ്റമാണു തെളിഞ്ഞിരിക്കുന്നത്. 10 മുതല്‍ 13 വരെയുള്ള പ്രതികള്‍ തെളിവു നശിപ്പിച്ചതുമായാണു കണ്‌ടെത്തിയിരിക്കുന്നത്. കൊലപാതകകേസിലെ കുറ്റപത്രമാണു കോടതി പരിഗണിച്ചത്. ഗൂഢാലോചന കേസിലെ കുറ്റപത്രം അല്‍പ്പസമയത്തിനകം കോടതി പരിഗണിക്കും.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.