കൊല്ലം:[www.malabarflash.com] കുണ്ടറയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് ആരോപണം. സ്ത്രീധനം കൂടുതല്‍ നല്‍കാത്തതിന് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്നാരോപിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്കി.
കുണ്ടറ സ്വദേശി റജിയുടെ ഭാര്യ ഷബീന കഴിഞ്ഞദിവസം വൈകിട് അഞ്ചുമണിക്കാണ് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. എന്നാല്‍ കാവനാടുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ രാത്രി ഏഴുമണിയോടെ മരണവിവരം അറിയിച്ചത്. ഇതോടെയാണ് മരണം കൊലപാതകമാണെന്ന സംശയം ഉയര്‍ന്നതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. മര്‍ദിച്ചു കൊലപ്പെടുത്തിയശേഷം തൂങ്ങിമരണമായി സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു.
അഞ്ചുമാസം മുന്‍പാണ് റജിയും ഷീബയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹദിവസം മുതല്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് പീഡിപ്പിക്കുകയായിരുന്നുവെന്ന് ഷബീന പലവട്ടം പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment