Latest News

കൈവെള്ളയില്‍ അക്ഷരങ്ങള്‍ക്കുറിച്ച് മദ്രസാ മുറ്റത്ത് കയ്യെഴുത്ത് പെരുന്നാള്‍

ഉദുമ[www.malabarflash.com]:കയ്യെഴുത്ത് ദിനത്തിന്റെ മാഞ്ഞുപോവാത്ത സുഗന്ധം ഒരിക്കല്‍കൂടി ഗൃഹാതുരത്വം ചൊരിഞ്ഞു. കയ്യെഴുത്ത് പെരുന്നാള്‍ എന്നറിയപ്പെടുന്ന കയ്യെഴുത്ത് ചടങ്ങ് ഞായറാഴ്ച നടന്നു. ബലി പെരുന്നാളിനോടനുബന്ധിച്ച് മദ്രസകള്‍പൂട്ടുന്ന വേളയിലാണ് ഉസ്താദുമാര്‍ വിദ്യാര്‍ത്ഥികളുടെ കയ്യില്‍ അക്ഷരങ്ങള്‍ എഴുതിവെക്കുന്നത്. ഇതിന്റെ സ്‌നേഹമെന്നോണം കുട്ടികള്‍ ഉസ്താദിന് പെരുന്നാള്‍ സമ്മാനവും നല്‍കും.

ഞായറാഴ്ച വിവിധ മദ്രസ്സകളില്‍ നടന്ന കൈയ്യെഴുത്ത് പെരുന്നാളിന് വിദ്യാര്‍ത്ഥികളെല്ലാം പുത്തനുടുപ്പുകളണിഞ്ഞാണ് എത്തിയത്.[www.malabarflash.com]

[www.malabarflash.com]മൂപ്പെത്തിയ മുള മുറിച്ച് ചെത്തി കൂര്‍പ്പിച്ചുണ്ടാക്കിയ ഒമ്പത് ഇഞ്ച് നീളവും കാല്‍ ഇഞ്ച് വീതിയുമുള്ള കലമ് (പേന) അറബ് മഷിയില്‍ മുക്കി കുട്ടികളുടെ കൈവെള്ളയില്‍ വിശുദ്ധ വചനങ്ങള്‍ എഴുതുന്നതാണ് കൈയെഴുത്ത് പെരുന്നാള്‍. കൈവെളളിയില്‍ ഉസ്താദുമാര്‍ കുറിച്ചിടുന്ന ഈ വിശുദ്ധ വചനങ്ങള്‍ വീട്ടിലെത്തി പഞ്ചസാരയിട്ട് നക്കിയെടുക്കുന്നതാണ് പതിവ്. എന്നാല്‍ ശുദ്ധമായ അറബ് മഷി കിട്ടുന്നതിനുളള പ്രയാസം കാരണം പല മദ്രസ്സകളിലും അറബ് മഷിക്ക് പകരം ഇപ്പോള്‍ തേനാണ് ഉപയോഗിക്കുന്നത്‌.[www.malabarflash.com]

പണ്ടുകാലങ്ങളില്‍ കൈയെഴുത്ത് ചടങ്ങിന് ഒരു മുക്കാല്‍, രണ്ടു മുക്കാല്‍, ഒരണ, രണ്ടണ, നാലണ, എട്ടണ എന്നിങ്ങനെയുള്ള നാണയത്തുട്ടുകളാണ് ഉസ്താദുമാര്‍ക്ക് സമ്മാനമായി നല്‍കിയിരുന്നത്. ഇന്നിപ്പോള്‍ കാര്യമായൊരു തുക തന്നെ കുട്ടികള്‍ അധ്യാപകര്‍ക്കു നല്‍കിവരുന്നുണ്ട്.
കൈയെഴുത്ത് പെരുന്നാള്‍ ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ചക്കരച്ചോറ് കൊടുക്കുന്ന പതിവും ചില സ്ഥലങ്ങളിലുണ്ട്.[www.malabarflash.com]

കാലം പലതു കഴിഞ്ഞിട്ടും ലോകം ഒത്തിരി മാറിയിട്ടും പഴയ ആ രീതി മാത്രം മാറിയില്ല. തലമുറകളിലേക്ക് കൈമാറുന്ന സുഗന്ധമുള്ളൊരോര്‍മ്മയായി അതിന്നും തുടരുന്നു.
കൈയ്യെഴുത്ത് പെരുന്നാളോടെ ബക്രീദ് അവധിക്കായി അടയ്ക്കുന്ന മദ്രസ്സകള്‍ 29ാം തീയ്യതി ചൊവ്വാഴ്ച വീണ്ടും തുറന്ന് പ്രവര്‍ത്തിക്കും.[www.malabarflash.com]




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.