മലപ്പുറം:[www.malabarflash.com] രണ്ട് വര്‍ഷമായി തകരാറിലായി കിടക്കുന്ന ഫോണ്‍ നന്നാക്കാത്തതിന് ബി.എസ്.എന്‍.എല്‍ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃകോടതി. ജില്ലാ ഉപഭോക്തൃ കോടതിയാണ് 10,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ചെലവിലേക്ക് 1,000 രൂപ നല്‍കാനും ഉത്തരവിട്ടത്.
താനൂര്‍ സ്വദേശി സെയ്തു ചിത്രംപള്ളിയാണ് വീട്ടിലെ ലാന്‍ഡ് ഫോണ്‍ തകരാര്‍ ബി.എസ്.എന്‍.എല്‍ പരിഹരിക്കാത്തതിനെതിരെ ഉപഭോക്തൃകോടതിയെ സമീപിച്ചത്.
2013 സെപ്റ്റംബറില്‍ തകരാറിലായ ഫോണ്‍ നന്നാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് സെയ്തു ബി.എസ്.എന്‍.എല്‍ അധികൃതര്‍ക്ക് നിരവധി പരാതി നല്‍കിയെങ്കിലും നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്.
Keywords: Malappuram News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment