Latest News

ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച് കോടികള്‍ തട്ടിയ ജുവലറി ഉടമകളായ സഹോദരങ്ങള്‍ അറസ്റ്റില്‍

മുളന്തുരുത്തി:[www.malabarflash.com]എറണാകുളം മുളന്തുരുത്തിയില്‍ സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച് 5 കോടി രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതികള്‍ അറസ്റ്റില്‍. സാമ്പത്തിക തട്ടിപ്പിന് നേതൃത്വം നല്‍കിയ മുളന്തുരുത്തിയിലെ ജുവലറി ഉടമകളായ സഹോദരന്‍മാരടക്കം ഒളിവില്‍പോയ മൂന്നു പ്രതികളാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.

കോട്ടയം വൈക്കം സ്വദേശികളായ ടി.എസ്.ഷാന്‍ ,സഹോദരന്‍ ടി.എസ്.ഷാജ് ഇവരുടെ ബന്ധു വി.എസ്.ഷാജി എന്നിവരാണ് പിടിയിലായത്. ഷാന്റെയും ഷാജിന്റെയും പിതാവായ ഷംസുദ്ദീനെ ലോക്കല്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കീച്ചേരി സര്‍വീസ് സഹകരണ ബാങ്ക്,യോഗക്ഷേമം ലോണ്‍സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. മുളന്തുരുത്തിയില്‍ പുതുമ എന്ന പേരില്‍ ജ്വല്ലറി നടത്തിയിരുന്ന ഇവര്‍ ജ്വല്ലറി വ്യവസായത്തിന്റെ മറവില്‍ കൊച്ചിയില്‍ നിന്ന് മുക്കുപണ്ടം സംഘടിപ്പിച്ച് ബാങ്കുകളില്‍ പണയം വച്ച് 5 കോടി രൂപയാണ് തട്ടിയെടുത്തത്. ആഡംബര ജീവിതത്തിനു പണം കണ്ടെത്താനായിരുന്നു തട്ടിപ്പെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

തട്ടിപ്പിനു പിന്നാലെ മൈസൂരിലേക്ക് മുങ്ങിയ പ്രതികള്‍ പെരുന്നാളാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ബാങ്ക് ജീവനക്കാരുടെ സഹായത്തോടെയായിരുന്നു തട്ടിപ്പെന്നും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റും ഉടനുണ്ടായേക്കും. 

ആലപ്പുഴയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായി പ്രതികളിെലാരാള്‍ക്കുളള ബന്ധവും അന്വേഷിക്കുന്നുണ്ട്. െ്രെകംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആര്‍.റസ്റ്റം,എസ്.ഐമാരായ ടി.വി.ഷാന്‍ ,ഐ.പി.പ്രകാശന്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.