കുമ്പള:[www.malabarflash.com] ആള്‍താമസമില്ലാത്ത സഹോദരിയുടെ വീട്ടിലേക്ക് പെണ്‍കുട്ടിയെ ബൈക്കിലിരുത്തി എത്തിയ യുവാവിനെ നാട്ടുകാര്‍ വളഞ്ഞ് കൈകാര്യം ചെയ്തു. യുവാവിന്റെ ക്ഷണം സ്വീകരിച്ചെത്തിയ സുഹൃത്തിനെ വളഞ്ഞുവെച്ച് തല്ലിയ ആള്‍കൂട്ടം ബൈക്ക് തല്ലിത്തകര്‍ത്തു. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിക്ക് കുമ്പള ബദരിയ നഗറിലാണ് സംഭവം.
കാസര്‍കോട്ടെ ഒരു പാരലല്‍ കോളജില്‍ പഠിക്കുന്ന ബദിയടുക്ക സ്വദേശിനിയേയും കൂട്ടിയാണ് യുവാവ് സഹോദരിയുടെ വീട്ടിലെത്തിയത്. സഹോദരിയും കുടുംബവും വീട്ടിലില്ലായിരുന്നു. വാതില്‍ തുറന്ന് അകത്തുകടക്കുന്നത് കണ്ട നാട്ടുകാര്‍ വളഞ്ഞു വെച്ച് പിടിച്ചു. യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. തല്ലുന്നതിനിടയില്‍ യുവാവ് കുതറിയോടി രക്ഷപ്പെട്ടു.
ഇതിനിടയിലാണ് നേരത്തെ ആവശ്യപ്പെട്ടത് പ്രകാരം യുവാവിന്റെ സുഹൃത്ത് ബൈക്കിലെത്തിയത്. അതോടെ ആള്‍കൂട്ടം സുഹൃത്തിനെ തല്ലുകയും ബൈക്ക് തകര്‍ക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം യുവാവിനെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ മോചിപ്പിച്ചു. ആള്‍കൂട്ടത്തിലെ രണ്ടുപേരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ ചെറുത്തുനില്‍പ്പിനിടയില്‍ പൊലീസ് പിന്മാറി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment