Latest News

യിപ്പി ന്യൂഡില്‍സ്‌ പായ്‌ക്കറ്റില്‍ പുഴുക്കളെ കണ്ടെത്തിയതായി പരാതി

കോഴിക്കോട്‌: [www.malabarflash.com]കോഴിക്കോട്‌ നഗരത്തിലെ കടയില്‍നിന്ന്‌ വാങ്ങിയ യിപ്പി ന്യൂഡില്‍സ്‌ പായ്‌ക്കറ്റുകളില്‍ പുഴുവരിച്ചതായി കണ്ടെത്തി. കടയില്‍നിന്ന്‌ പായ്‌ക്കറ്റ്‌ വാങ്ങിയ യുവാവ്‌ വീട്ടിലെത്തി ന്യൂഡില്‍സ്‌ ഉണ്ടാക്കാന്‍ പായ്‌ക്കറ്റ്‌ പൊട്ടിച്ചപ്പോഴാണ്‌ പുഴുക്കളെ കണ്ടെത്തിയത്‌.

സംശയത്തെ തുടര്‍ന്ന്‌ യുവാവ്‌ കടയിലെത്തി കൂടുതല്‍ പായ്‌ക്കറ്റുകള്‍വാങ്ങി പൊട്ടിച്ചുനോക്കിയപ്പോഴും സമാന അവസ്‌ഥയാണുണ്ടായത്‌. കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ ഉല്‍പ്പന്നം മാറ്റിനല്‍കാമെന്നായിരുന്നു മറുപടി. തുടര്‍ന്ന്‌ യുവാവ്‌ ഭക്ഷ്യസുരക്ഷാ വകുപ്പിന്‌ പരാതി നല്‍കി.

ന്യൂഡില്‍സ്‌ പായ്‌ക്കറ്റിന്‌ പുറത്ത്‌ രേഖപ്പെടുത്തിയ തീയതിയുടെ അടിസ്‌ഥാനത്തില്‍ ഉല്‍പ്പന്നം ഉപയോഗിക്കുന്നതിനുള്ള കാലാവധി കഴിയാന്‍ ഇനിയും മാസങ്ങള്‍ അവശേഷിക്കുന്നതായി വ്യക്‌തമാണെന്ന്‌ യുവാവ്‌ പറയുന്നു.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.