ചെറുവത്തൂര്‍:[www.malabarflash.com] ചെറുവത്തൂര്‍ സ്വദേശിയായ ആറുവയസ്സുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ തമിഴ്നാട് സ്വദേശി അരുള്‍ദാസ്(60) കണ്ണൂരില്‍ പിടിയിലായി. സ്വകാര്യ ബസില്‍ കുട്ടിയുമായി യാത്ര ചെയ്യുകയായിരുന്ന ഇയാളെ പൊലീസ് നടത്തിയ വാഹനപരിശോധനയിലാണു പിടികൂടിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ഒരു കാല് നഷ്ടപ്പെട്ട് പ്രദേശത്തു ഭിക്ഷ യാചിച്ചു ജീവിക്കുന്ന ഇയാള്‍ ഞായറാഴ്ച രാവിലെ അമ്മ വെള്ളം ശേഖരിക്കാന്‍ പോയ സമയത്തു കുട്ടിയുമായി കടന്നു കളയുകയായിരുന്നു.
ഭാര്യയെ കാണിക്കാനായി കോഴിക്കോട്ടേക്കു കൊണ്ടു പോവുകയായിരുന്നെന്നും മാതാപിതാക്കളെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും ആരെയും കാണാത്തതിനാല്‍ പറയാനായില്ലെന്നുമാണ് അരുള്‍ദാസ് പൊലീസിനോടു പറഞ്ഞത്.
ഭാര്യയെ കാണിക്കാനായി കോഴിക്കോട്ടേക്കു കൊണ്ടു പോവുകയായിരുന്നെന്നും മാതാപിതാക്കളെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും ആരെയും കാണാത്തതിനാല്‍ പറയാനായില്ലെന്നുമാണ് അരുള്‍ദാസ് പൊലീസിനോടു പറഞ്ഞത്.
രക്ഷിതാക്കളെ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ ശേഷം കുഞ്ഞിനെ വിട്ടു നല്കി. ചെറുവത്തൂര്‍ ആനിക്കുഴി സോന നിവാസില്‍ പ്രസാദിന്റെയും ഫാത്തിമയുടെയും മകളാണ് ആറുവയസ്സുകാരി സോന.
No comments:
Post a Comment