Latest News

മോഹന്‍ലാല്‍ നായകനാകുന്ന 'കനല്‍'ലെ ഗാനങ്ങള്‍ റിലീസ് ചെയ്തു

കൊച്ചി:[www.malabarflash.com] മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ Muzik247, മോഹന്‍ലാല്‍ നായകനാകുന്ന 'കനല്‍'ലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. ഔസേപ്പച്ചനും വിനു തോമസുമാണ് ഈണം നല്‍കിയിരിക്കുന്നത്. ഗാനരചന നിര്‍വഹിച്ചിട്ടുള്ളത് ഡോ. മധു വാസുദേവനും പ്രകാശ് മാരാറുമാണ്.


കനലിന്റെ മ്യൂസിക് ലോഞ്ച് ചടങ്ങ് വ്യാഴാഴ്ച കൊച്ചിയില്‍ വച്ച് നടന്നിരുന്നു. സംവിധായകരായ ജോഷിയും കമലുമായിരുന്നു വിശിഷ്ടാതിഥികള്‍. മോഹന്‍ലാല്‍, അനൂപ് മേനോന്‍, ഹണി റോസ് എന്നിവരുടെ കൂടെ കനലിന്റെ സംവിധായകന്‍ എം. പദ്മകുമാര്‍, ഛായാഗ്രാഹകന്‍ വിനോദ് ഇല്ലംപിള്ളി, സംഗീത സംവിധായകര്‍ ഔസേപ്പച്ചന്‍, വിനു തോമസ്, ഗാനരചയിതാവായ ഡോ. മധു വാസുദേവന്‍, ങൗ്വശസ247ന്റെ ഹെഡ് ഓഫ് ഒപറേഷന്‍സ് സൈദ് സമീര്‍ എന്നിവരും മ്യൂസിക് ലോഞ്ചില്‍ പങ്കെടുത്തു. പിന്നണി ഗായകരായ വൈക്കം വിജയലക്ഷ്മി, ഉസ്താദ് ഫൈസ് ഖാന്‍, സുദീപ് കുമാര്‍ എന്നിവര്‍ ചിത്രത്തിലെ പാട്ടുകള്‍ ആലപിച്ച് ചടങ്ങ് അവിസ്മരണീയമാക്കി.

സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ എം .പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന കനലില്‍ മോഹന്‍ലാല്‍, അനൂപ് മേനോന്‍, അതുല്‍ കുല്‍ക്കര്‍ണി, പ്രതാപ് പോത്തന്‍ മുഖ്യവേഷങ്ങള്‍ അവതരിപ്പിക്കുന്നു. ഹണി റോസും, നികിത തുക്രലുമാണ് നായികമാര്‍. അബാം മൂവീസ്‌ന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ആശീര്‍വാദ് സിനിമാസ്‌ന്റെ കൂടെ കനല്‍ നിര്‍മ്മിച്ചിട്ടുള്ളത്. മാക്‌സ് ലാബ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.




Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.