Latest News

മഹീന്ദ്ര മോജോ 300 ഒക്ടോബര്‍ 16 നെത്തും; വില ഒന്നരലക്ഷത്തിനടുത്ത്

ഇരുചക്രവാഹന വിഭാഗത്തില്‍ മഹീന്ദ്ര അവതരിപ്പിക്കുന്ന ഏറ്റവും മുന്തിയ മോഡലായ ‘മോജൊ 300’ഒക്ടോബര്‍ 16 ന് എത്തും. മഹീന്ദ്ര ടു വീലേഴ്‌സ് പ്രവര്‍ത്തനം ആരംഭിച്ച 2011ല്‍ തന്നെ കമ്പനി ‘മോജൊ’ അനാവരണം ചെയ്തതാണ്. എന്നാല്‍ ബൈക്കിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള വിപണനം നീണ്ടു നീണ്ടു പോകുകയായിരുന്നു. [www.malabarflash.com]

2012ല്‍ പ്രദര്‍ശിപ്പിച്ച ആശയത്തില്‍ നിന്ന് അല്ലറ ചില്ലറ മാറ്റങ്ങളോടെയാണു ‘മോജൊ 300′ ഇപ്പോള്‍ വിപണിയില്‍ പ്രവേശിക്കുന്നത്. ബൈക്കിന്റെ മുന്‍ഭാഗത്തിന്റെ രൂപകല്‍പ്പനയില്‍ പ്രായോഗിക സമീപനം സ്വീകരിച്ച മഹീന്ദ്ര, ഇരട്ട ഹെഡ്‌ലാംപുകളും പരിഷ്‌കരിച്ചു. ഒപ്പം അനലോഗ് ടാക്കോമീറ്റര്‍ സഹിതമുള്ള ഡിജിറ്റല്‍ സ്പീഡോമീറ്ററില്‍ ഗീയര്‍ ഷിഫ്റ്റ് ലൈറ്റും ഇന്ധനം കുറഞ്ഞാല്‍ മുന്നറിയിപ്പ് നല്‍കാനുള്ള ഇന്‍ഡിക്കേറ്ററും ഇടം പിടിച്ചു.

റേഡിയല്‍ ബ്രേക്ക്, യു എസ് ഡി ഫോര്‍ക്ക്, പിരെലി സ്‌പോര്‍ട് ഡിമണ്‍ ടയര്‍ എന്നിവയോടെയെത്തുന്ന ബൈക്കിനു കരുത്തേകുക 299.5 സി സി, ലിക്വിഡ് കൂള്‍ഡ്, ഫോര്‍ സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. 8000 ആര്‍ പി എമ്മില്‍ പരമാവധി 27 ബി എച്ച് പി കരുത്തും 6000 ആര്‍ പി എമ്മില്‍ 30 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ള എന്‍ജിനു കൂട്ടാകുന്നത് ആറു സ്പീഡ് ട്രാന്‍സ്മിഷനാണ്.

ഇന്ത്യയില്‍ ‘കെ ടി എം 200 ഡ്യൂക്ക്’, ഹോണ്ട ‘സി ബി ആര്‍ 250 ആര്‍’, ബജാജ് ‘പള്‍സര്‍ എ എസ് 200′ എന്നിവയോടാവും ‘മോജൊ’യുടെ പോരാട്ടം. പുതിയ ബൈക്കിന്റെ വില സംബന്ധിച്ചു കൃത്യമായ വിവരമില്ലെങ്കിലും ഒന്നര ലക്ഷം രൂപയ്ക്കടുത്താവുമെന്നാണു ലഭ്യമായ സൂചനകള്‍.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.