Latest News

റെയില്‍വേ സ്‌റ്റേഷനില്‍ മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍

കോഴിക്കോട്:[www.malabarflash.com] റെയില്‍വേ സ്‌റ്റേഷനില്‍ മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ അമ്മയേയും കാമുകനേയും പോലീസ് പിടികൂടി. കട്ടിപ്പാറ സ്വദേശിനി സബിതയും കാമുകന്‍ കൃക്കൈപ്പറ്റ സ്വദേശി സെബാസ്റ്റിയനും പിടിയിലായി. സബിതയും ഭര്‍ത്താവായ കെ.എസ്.ഇ.ബി ജീവനക്കാരനായ ഭര്‍ത്താവും കട്ടിപ്പാറലയിലെ ഒരു ഫ്ലറ്റിലാണ് താമിസിച്ച് വന്നത്.

ഫ്ലറ്റിനോട് ചേര്‍ന്നുള്ള വാടകവീട്ടിലാണ് ആന്റോ സെബാസ്റ്റിയന്റെ താമസം. പെയിന്റിങ് തൊഴിലാളിയായ ആന്റോയാണ് സബിതയുടെ മകള്‍ക്ക് ട്യൂഷനെടുത്തിരുന്നത്. ഈ ബന്ധമാണ് പ്രണയത്തിലേക്ക് മാറിയത്.

തുടര്‍ന്ന് സെപ്റ്റംബര്‍ ഒന്നിന് അമ്മയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് സബിത പത്തും രണ്ടും വയസുള്ള പെണ്‍മക്കളേയും മൂന്ന് വയസുള്ള മകനേയും കൂട്ടി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തി കൊല്ലം, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ താമസിച്ച ശേഷം മക്കളുമായി തിരികെ കോഴിക്കോട്ടെത്തിയ യുവതി മൂന്ന് കുട്ടികളേയും റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ച് കാമുകന്‍ ആന്റോയ്‌ക്കൊപ്പം വയനാട്ടിലേയ്ക്ക് പോയി.

മക്കളേയും ഭാര്യയേയും കാണാനില്ലെന്ന് കാട്ടി ഷാജി തിരുവമ്പാടി പൊലീസില്‍ പരാതി നല്‍കി. ഇരുവരുടേയും ഫോണ്‍കോളുകള്‍ പിന്തുടര്‍ന്ന് കൊല്ലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ അലഞ്ഞ് നടന്ന കുട്ടികളെ പൊലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. മക്കളെ ഷാജിയ്‌ക്കൊപ്പം വിട്ടു. മക്കളെ ഉപേക്ഷിയ്ക്കാനുള്ള ക്രൂരത, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 23 പ്രകാരം കുട്ടികള്‍ക്ക് നേരെയുള്ള ക്രൂരത എന്നീ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.




Keywords: Calicut News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.