Latest News

പരിയാരം മെഡിക്കല്‍ കോളജിന്റെ സാമ്പത്തിക ക്രമക്കേടുകള്‍ പരിശോധിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: [www.malabarflash.com] പരിയാരം മെഡിക്കല്‍ കോളജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും സാമ്പത്തിക ക്രമക്കേടുകള്‍ ധനകാര്യ ഇന്‍സ്‌പെക്ഷന്‍ വിംഗിന്റെ സ്‌പെഷല്‍ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

പരിയാരം മെഡിക്കല്‍ കോളജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ആസ്തി, ബാധ്യത, ഓഡിറ്റ് റിപ്പോര്‍ട്ടുകളിലും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാണിച്ച ക്രമക്കേടുകളാണ് അന്വേഷിക്കുന്നത്. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

കോളജിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ അംഗസംഖ്യ പരിശോധിക്കുകയും ഏതെങ്കിലും വകുപ്പില്‍ അധിക ജീവനക്കാരുണെ്ടങ്കില്‍ അത് ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്റ്റാഫ് പാറ്റേണ്‍ ആണു മാനദണ്ഡം. ആരോഗ്യ-മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ വിദഗ്ധ സമിതിയാണ് ഇക്കാര്യം പരിശോധിക്കുക.

സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെ നടത്തിയ നിയമനങ്ങള്‍ ഏതെല്ലാമാണെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സഹകരണ വകുപ്പു സെക്രട്ടറിയെ ചുമതലപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.