Latest News

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 80 ലക്ഷം രൂപ നഷ്ടപരിഹാരം

മസ്‌കറ്റ്:[www.malabarflash.com] ഒമാനിലുണ്ടായ വാഹനാപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ മലയാളി യുവാവിന് 80 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ആര്‍പ്പൂക്കര വില്ലൂന്നി പുത്തന്‍പറമ്പില്‍ അനിയപ്പന്റെ മകന്‍ അനീഷ്‌കുമാറിനാണ് (26) 46,500 ഒമാനി റിയാല്‍ (ഏകദേശം 79,98,000രൂപ) നഷ്ടപരിഹാരം നല്‍കാന്‍ മസ്‌കറ്റ് അപ്പീല്‍കോടതി വിധിച്ചത്. ഇബ്രിയിലെ അല്‍ഹൂത്തി ന്യൂ എന്റര്‍ ജീവനക്കാരനായിരുന്നു അനീഷ്.

കഴിഞ്ഞവര്‍ഷം മാര്‍ച്ച് 13-നാണ് അനീഷ് കുമാറും സഹപ്രവര്‍ത്തകനും സഞ്ചരിച്ച കാര്‍ ഇബ്രിയില്‍നിന്ന് 180 കിലോമീറ്റര്‍ അകലെ ലക്വാര്‍ എന്ന സ്ഥലത്ത് അപകടത്തില്‍പ്പെട്ടത്. മണല്‍ത്തിട്ടയില്‍ വാഹനം ഇടിച്ചതിനെത്തുടര്‍ന്ന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ അനീഷിനെ കാറിന്റെ ഡ്രൈവറും പൊലീസും ചേര്‍ന്നാണ് ഇബ്രിയിലെ ആസ്പത്രിയിലത്തെിച്ചത്.

അരയ്ക്കുതാഴേക്ക് തളര്‍ന്നുപോയ അനീഷ് ഒരു മാസം മസ്‌കറ്റില്‍ ചികിത്സയില്‍ കഴിഞ്ഞു. വിദഗ്ധചികിത്സ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് നാട്ടിലെത്തി. കോട്ടയം മെഡിക്കല്‍കോളേജിലെയും മറ്റും ചികിത്സമൂലം ഇപ്പോള്‍ ചെറുതായി നടക്കാന്‍ കഴിയുന്നുണ്ട്. കുടുംബത്തിന്റെ പ്രധാന ആശ്രയമായിരുന്നു അനീഷ്‌കുമാര്‍. ദിവസക്കൂലിക്ക് ജോലിചെയ്യുന്ന അച്ഛന്‍ അനിയപ്പന് ഇപ്പോള്‍ മകനെ ശുശ്രൂഷിക്കേണ്ടതിനാല്‍ ജോലിക്കുപോകാന്‍ കഴിയുന്നില്ല. അമ്മ മസ്‌കറ്റില്‍ വീട്ടുജോലിചെയ്ത് ലഭിക്കുന്ന വരുമാനമാണ് ഇപ്പോള്‍ കുടുംബത്തിന്റെ ഏകാശ്രയം. ഒരു സഹോദരിയുമുണ്ട്. അഡ്വ. നാസര്‍ അല്‍ സിയാബി, അഡ്വ. എം.കെ. പ്രസാദ് എന്നിവരാണ് അനീഷിനുവേണ്ടി കേസ് നടത്തിയത്.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.