Latest News

നവചേതനയായി നവോത്ഥാന സദസ്

കാസര്‍കോട്:[www.malabarflash.com] ആര്‍എസ്എസ്- ബിജെപി അക്രമത്തെ ചെറുക്കുക, നവോത്ഥാന മൂല്യങ്ങള്‍ തിരിച്ചുപിടിക്കുക, ഒരു ജാതി, ഒരു മതം, ഒരു ദൈവം മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ നേതൃത്വത്തില്‍ വിവിധ കേന്ദ്രത്തില്‍ നവോത്ഥാന സദസ് സംഘടിപ്പിച്ചു.

പാലക്കുന്നില്‍ സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി വി സുരേഷ് അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം കെ വി കുഞ്ഞിരാമന്‍, സുധീഷ് മിന്നി എന്നിവര്‍ സംസാരിച്ചു. വിനോദ്കുമാര്‍ പനയാല്‍ സ്വാഗതം പറഞ്ഞു.

കുണ്ടംകുഴിയില്‍ സുധീഷ് മിന്നി ഉദ്ഘാടനം ചെയ്തു. എ ദാമോദരന്‍ അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗം വി പ്രകാശന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാസെക്രട്ടറി ഇ പത്മാവതി, സിപിഐ എം ഏരിയാസെക്രട്ടറി സി ബാലന്‍, ടി കെ മനോജ്, എം അനന്തന്‍, ജയപുരം ദാമോദരന്‍, കെ പി രാമചന്ദ്രന്‍, സി രാമചന്ദ്രന്‍, ഇ കുഞ്ഞിരാമന്‍, ഓമന രാമചന്ദ്രന്‍, ടി അപ്പ, കെ ജയന്‍, പി കെ ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ബി സി പ്രകാശ് സ്വാഗതം പറഞ്ഞു.

നീലേശ്വരം ബ്ലോക്ക് കമ്മിറ്റി നാല് കേന്ദ്രത്തില്‍ പരിപാടി സംഘടിപ്പിച്ചു. വള്ളിക്കുന്നില്‍ സംസ്ഥാനസെക്രട്ടറിയറ്റ് അംഗം പി സന്തോഷ് ഉദ്ഘാടനം ചെയ്തു. വി രഞ്ജിത് അധ്യക്ഷനായി. കെ പി രവീന്ദ്രന്‍, ടി വി സുരേഷ്ബാബു, എം വി രാജീവന്‍, കെ പി സതീശന്‍ എന്നിവര്‍ സംസാരിച്ചു. 

കക്കാട്ട് പി സന്തോഷ് ഉദ്ഘാടനം ചെയ്തു. എം ശ്രീജിത്ത് അധ്യക്ഷനായി. ശശീന്ദ്രന്‍ മടിക്കൈ, പി നാരായണന്‍, പി വി ശാരദ, കെ എം വിനോദ് എന്നിവര്‍ സംസാരിച്ചു. എം വി ദീപേഷ് സ്വാഗതം പറഞ്ഞു.കുമ്പളപ്പള്ളിയില്‍ സജിന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സി ലാലു അധ്യക്ഷനായി. പാറക്കോല്‍ രാജന്‍, പി ശാര്‍ങി എന്നിവര്‍ സംസാരിച്ചു. പി ലോജിത്ത് സ്വാഗതം പറഞ്ഞു. 

കോതോട്ടുപാറയില്‍ ജില്ലാസെക്രട്ടറി കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. മുകേഷ് അധ്യക്ഷനായി. എം രാജന്‍, പി മണി, എ വി ബാലകൃഷ്ണന്‍, കെ പി ചന്ദ്രന്‍, പി പി തമ്പാന്‍ എന്നിവര്‍ സംസാരിച്ചു. വിനോദ് സ്വാഗതം പറഞ്ഞു 




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.