Latest News

മകളുടെ വിവാഹം ക്ഷണിച്ച് മടങ്ങിയ ദമ്പതികള്‍ കാറിടിച്ച് മരിച്ചു

കോഴിക്കോട്:[www.malabarflash.com] മകളുടെ വിവാഹം ക്ഷണിച്ച് ബന്ധുവീട്ടില്‍നിന്ന് മടങ്ങിയ ദമ്പതികള്‍ കാറിടിച്ച് മരിച്ചു. ബാലുശ്ശേരി എകരൂല്‍ എം.എം പറമ്പില്‍ നെല്ലിക്കാംവലത്ത് മൊയ്തു (60), ഭാര്യ നഫീസ (55) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5.45ഓടെയാണ് അപകടം.

കൊയിലാണ്ടി ദേശീയപാതയില്‍ 20ാം മൈല്‍സില്‍ സീബ്രാലൈന്‍ മുറിച്ചുകടക്കുന്നതിനിടെ മംഗലാപുരത്തുനിന്ന് കൊല്ലത്തേക്ക് പോയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും തല്‍ക്ഷണം മരിച്ചു. നിര്‍ത്താതെപോയ പൊലീസ് പിന്തുടര്‍ന്ന് കൊയിലാണ്ടി സ്റ്റേഷന്‍െറ മുന്നില്‍ തടഞ്ഞു. കൊയിലാണ്ടി എസ്.ഐമാരായ നിബുന്‍ ശങ്കര്‍, സുജാതന്‍ പിള്ള എന്നിവരാണ് കാര്‍ കസ്റ്റഡിയിലെടുത്തത്.
ഈ മാസം 27ന് നടക്കുന്ന മകളുടെ നിക്കാഹ് കാര്യങ്ങള്‍ നന്തിബസാറില്‍ നഫീസയുടെ വീട്ടില്‍ പറഞ്ഞ് മടങ്ങുകയായിരുന്നു ദമ്പതികള്‍. 

മൃതദേഹങ്ങള്‍ കൊയിലാണ്ടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. മക്കള്‍: റംസീന, നുസ്രത്ത്, നസീറ (ടി.ടി.സി വിദ്യാര്‍ഥി കെ.എം.ഒ, കൊടുവള്ളി). മരുമകന്‍: ഹബീബ് (കാട്ടാംപള്ളി, ബാലുശ്ശേരി).




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.