Latest News

ഫഹദ് വധം; കുറ്റപത്രം സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: [www.malabarflash.com] പ്രമാദമായ അമ്പലത്തറ കണ്ണോത്തെ ഓട്ടോ ഡ്രൈവര്‍ അബ്ബാസിന്റെയും ആയിഷയുടേയും മകനും കല്ല്യോട്ട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ത്ഥിയുമായ ഫഹദിനെ(8) കല്ല്യോട്ടിനടുത്ത ചാന്തന്‍മുള്ളയില്‍ റോഡരികില്‍ തലക്ക് വെട്ടി മൃഗീയമായി കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു പ്രേമന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.

അമ്പത് ദിവസത്തിനുള്ളില്‍ ഈ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിനായി. ജൂലായ് 7 ന് രാവിലെ 9.30 മണിയോടെ സഹോദരി ഷഹലയോടും കൂട്ടുകാരന്‍ അബ്ദുള്‍ അനസ് മുഹമ്മദിനോടുമൊപ്പം സ്‌കൂളിലേക്ക് നടന്നു പോവുകയായിരുന്ന ഫഹദിനെ റോഡരികില്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന അയല്‍വാസി കണ്ണോത്തെ വലിയവളപ്പില്‍ വിജയകുമാരന്‍ തലക്ക് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

ഫഹദി സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. ഷഹലയും അബ്ദുള്‍ അനസ് മുഹമ്മദും ഓടി രക്ഷപ്പെടുകയായിരുന്നു. വിജയകുമാരനും ഫഹദിന്റെ പിതാവ് അബ്ബാസും തമ്മിലുള്ള വ്യക്തി വിരോദധമാണ് ഈ പിഞ്ചു കുഞ്ഞിന്റെ ദാരുണ കൊലപാതകത്തില്‍ കലാശിച്ചത്. 

സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പരിസര വാസികള്‍ സമീപ പ്രദേശത്ത് നിന്ന് വിജയകുമാരനെ കൈയ്യോടെ പിടികൂടുകയും ബേക്കല്‍ പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. പ്രതി ഇപ്പോള്‍ തോയമ്മല്‍ ജില്ലാ ജയിലില്‍ റിമാന്റിലാണ്. 

ഈ കേസില്‍ 25 സാക്ഷികളാണുള്ളത്. ഫഹദിന്റെ സഹോദരി ഷഹലയും കൂട്ടുകാരന്‍ അബ്ദുള്‍ അനസ് മുഹമ്മദുമാണ് കേസിലെ മുഖ്യ സാക്ഷികള്‍. ഇവര്‍ സംഭവത്തിനു ദൃക്‌സാക്ഷികളാണ്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.