Latest News

ശൈഖ് മുഹമ്മദിന്റെ വേദനയോടെയുളള കത്ത് ഫെയ്‌സ് ബുക്കിലും വാട്‌സ് ആപ്പിലും പടരുന്നു

കാസര്‍കോട്: [www.malabarflash.com] ദേളി സഅദിയ്യ യതീംഖാന പൂര്‍വ്വ വിദ്യാര്‍ത്ഥി ഉപ്പളയിലെ ശൈഖ് മുഹമ്മദിന്റെ വേദനയോടെയുളള കത്ത് ഫെയ്‌സ് ബുക്കിലും വാട്‌സ് ആപ്പിലും പടരുന്നു.
ശൈഖ് മുഹമ്മദും ഉമ്മയും മൂന്ന് പെങ്ങന്മാരും അനിയനും അടങ്ങുന്ന കുടുംബത്തിന്റെ ദയനീയ കഥയാണ് കത്തില്‍ വിവരിക്കുന്നത്.

മാനസിക നില തകറാറിലായി കിടപ്പിലായി കിടപ്പിലായ 39 വയസ്സുളള മൂത്ത സഹോദരി ചെറിയ ഒരു മുറിയില്‍ ഒതുങ്ങി കഴിയുകാണ്. രണ്ടാമത്തെ പെങ്ങളെ നാട്ട്കാരും മറ്റും ചേര്‍ന്ന് കെട്ടിച്ചെങ്കിലും വയറിലുണ്ടായ മുഴയെ തുടര്‍ന്ന് ചെറിയ പ്രായത്തില്‍ തന്നെ ഗര്‍ഭ പാത്രം നീക്കേണ്ടി വന്നു. ഇനി മക്കളില്ല എന്ന വേജാറില്‍ അവള്‍ ജീവിക്കുന്നു. മൂന്നാമത്തെ പെങ്ങള്‍ക്ക് വിവാഹ പ്രായം കഴിഞ്ഞു. സ്ത്രീധനം നല്‍കാന്‍ ഇല്ലാത്തതിനാല്‍ ആലോജനകള്‍ മുടങ്ങുന്നു. 

ഉമ്മയ്ക്കാണെങ്കില്‍ ലെന്‍സില്‍ ക്യാന്‍സറാണ്. തിരിച്ചറിഞ്ഞിട്ട് 8 മാസമായി. ചില നല്ല മനുഷ്യരുടെ കനിവ് കൊണ്ട് ചികിത്സ തുടങ്ങി. എറണാകുളത്തും കൊണ്ട് പോയി. ഇപ്പോള്‍ മംഗലാപുരത്ത് ഡോ. കൃഷ്ണപ്രസാദിന്റെ കീഴില്‍ മരുന്ന് തുടരുന്നു. ഇത് ് കൂലിപ്പണി ചെയ്ത് കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ട് ജീവിതം തളളി നീക്കുന്ന ശൈഖ് മുഹമ്മദും അനുജനും താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്.
ഉപ്പള മണ്ണാങ്കുഴിയില്‍ 5 സെന്റ് സ്ഥലവും ചെറിയ ഒരു വീടുമാണ് ആകെയുള്ള സമ്പാദ്യം. ഇപ്പോള്‍ ശൈഖ് മുഹമ്മദും ഐ.ഡിപ്രേഷന്‍ എന്ന രോഗത്തിന് അടിമപ്പെട്ടിരിക്കുന്നു.
ഇവരുടെ ദയനീയ കഥ വിവരിച്ചു കൊണ്ട് സഅദിയ അധികൃതര്‍ക്ക് നല്‍കിയ കത്താണ് ഇപ്പോള്‍ ഫെയ്‌സ് ബുക്കിലും വാട്‌സ് ആപ്പിലും പ്രചരിക്കുന്നത്.
മലബാര്‍ ഫ്‌ളാഷിന്റെ വായനക്കാരുടെ കാരുണ്യ ഹസ്തങ്ങള്‍ ഈ കുടുംബത്തിലേക്ക് എത്തണമെന്ന ഉദ്ദേശത്തോടെ ശൈഖ് മുഹമ്മദിന്റെ കത്ത് ഇവിടെ പൂര്‍ണ്ണമായും പ്രസിദ്ധീകരിക്കുന്നു.
അസ്സലാമു അലൈക്കും
ബഹുമാനവും ആദരവും സ്‌നേഹവും നിറഞ്ഞ ഒള്‍ഡ്‌ സ്‌റ്റുഡന്റ്‌സ്‌ അസോസിയേഷന്‍ സഅദിയ്യ ഓര്‍ഫനേജ്‌ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട്‌, സെക്രട്ടറി, മറ്റു ഭാരവാഹികള്‍, മെമ്പര്‍മാര്‍ അറിയുന്നതിലേക്ക്‌ വിനയത്തോടെ വേദനയോടെ അറിയിക്കുന്നു. ഞാന്‍ ശൈഖ്‌ മുഹമ്മദ്‌ ഉപ്പള - സഅദിയ്യ യതീംഖാന പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്‌. വല്ലാത്ത ഒരവസ്ഥയിലാണ്‌ എന്റെ ജീവിതം. ഉമ്മയും മൂന്ന്‌ പെങ്ങന്മാരും അനിയനും അടങ്ങുന്നതാണ്‌ എന്റെ കുടുമ്പം. വാപ്പ പുതിയ ഇസ്ലാമായതിനാല്‍ കുടുമ്പം എന്ന്‌ പറയാന്‍ അധികമാരുമില്ല. എന്റെ മൂത്ത പെങ്കള്‍ക്ക്‌ 39 വയസ്സുണ്ട്‌. കല്യാണം കഴിഞ്ഞിട്ടില്ല. അവള്‍ കഴിഞ്ഞ 22 വര്‍ഷമായി മാനസിക നില തകറാറിലായി കിടപ്പിലാണ്‌. കഴിവിന്റെ പരമാവധി ചികില്‌സിച്ചു. പക്ഷേ അസുഖം മാറിയില്ല. ചെറിയ ഒരു മുറിയാണ്‌ അവളുടെ ലോകം. രണ്ടാമത്തെ പെങ്ങളെ നാട്ട്‌കാരും മറ്റും ചേര്‍ന്ന്‌ കെട്ടിച്ചു. എന്നാലും അവളും വേദനയിലാണ്‌ വയറിലുണ്ടായ മുഴയെ തുടര്‍ന്ന്‌ ചെറിയ പ്രായത്തില്‍ തന്നെ ഗര്‍ഭ പാത്രം നീക്കേണ്ടി വന്നു. ഇനി മക്കളില്ല എന്ന വേജാറില്‍ അവള്‍ ജീവിക്കുന്നു. മൂന്നാമത്തെ പെങ്ങള്‍ക്ക്‌ വിവാഹ പ്രായം കഴിഞ്ഞു. സ്‌ത്രീധനം നല്‍കാന്‍ ഇല്ലാത്തതിനാല്‍ ആലോജനകള്‍ മുടങ്ങുന്നു. എനിക്കും അനിയനും കൂലിപ്പണി ചെയ്‌ത്‌ കിട്ടുന്ന തുച്ചമായ വരുമാനം മാത്രമാണ്‌ ഏക ആശ്രയം. എങ്കിലും പുറം ലോകം അധികമറിയാതെ ഉള്ളത്‌ കൊണ്ട്‌ തൃപ്‌തിപ്പെട്ട്‌ ഞങ്ങള്‍ കഴിയുകയായിരുന്നു. പക്ഷെ റബ്ബിന്റെ പുതിയ ഒരു പരീക്ഷണം വന്നിരിക്കുകയാണ്‌ എന്റെ പ്രിയപ്പെട്ട ഉമ്മയ്‌ക്ക്‌ തീരേ സുഖമില്ല. ലെന്‍സില്‍ ക്യാന്‍സറാണ്‌. തിരിച്ചറിഞ്ഞിട്ട്‌ 8 മാസമായി. ചില നല്ല മനുഷ്യരുടെ കനിവ്‌ കൊണ്ട്‌ ചികിത്സ തുടങ്ങി. എറണാകുളത്തും കൊണ്ട്‌ പോയി. ഇപ്പോള്‍ മംഗലാപുരത്ത്‌ ഡോ. കൃഷ്‌ണപ്രസാദിന്റെ കീഴില്‍ മരുന്ന്‌ തുടരുന്നു. ഇത്‌ ഞങ്ങള്‍ക്ക്‌ താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്‌. മരുന്നിനും പരിശോധനയ്‌ക്കുമായി മാസം വലിയ ഒരു തുക തന്നെ വേണ്ടി വരുന്നു. ഉപ്പള മണ്ണാങ്കുഴിയില്‍ 5 സെന്റ്‌ സ്ഥലവും ചെറിയ ഒരു വീടുമാണ്‌ ആകെയുള്ള സമ്പാദ്യം. ഇപ്പോള്‍ ഞാനും ഐ.ഡിപ്രേഷന്‍ എന്ന രോഗത്തിന്‌ മരുന്ന്‌ കഴിക്കുന്നു. വല്ലാത്ത ടെന്‍ഷനാണ്‌. ആയതിനാല്‍ എന്റെ അവസ്ഥ മനസ്സിലാക്കി താങ്കളാല്‍ കഴിയുന്നത്‌ പോലെ എന്നെ സഹായിക്കണമെന്ന്‌ അപേക്ഷിക്കുന്നു. എന്റെ ഉമ്മയുടെ രോഗ ശമനത്തിന്‌ വേണ്ടി നിങ്ങള്‍ എല്ലാവരും ദുആ ചെയ്യണം എന്ന വസിയ്യത്തോടെ, സ്‌നേഹത്തോടെ..-
ശൈഖ്‌ മുഹമ്മദ്‌ ഉപ്പള
+91 98954 53585





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.