Latest News

ബലി പെരുന്നാള്‍ യുഎഇ അവധികള്‍ പ്രഖ്യാപിച്ചു

അബുദാബി:[www.malabarflash.com] ബലിപെരുന്നാള്‍ പ്രമാണിച്ച് യുഎഇയിലെ സര്‍ക്കാര്‍–സ്വകാര്യ മേഖലയിലെ അവധികള്‍ പ്രഖ്യാപിച്ചു. 23 മുതല്‍ 26 വരെ പൊതുമേഖലയ്ക്ക് അവധിയായിരിക്കുമെന്ന് ഫെഡറല്‍ മാനവശേഷി മന്ത്രാലയം അറിയിച്ചു. 27ന് സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും.

സ്വകാര്യ മേഖലയ്ക്ക് 23 മുതല്‍ 25 വരെയാണ് അവധിയെന്ന് തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ് സഈദ് ഗൊബാഷ് അറിയിച്ചു. എല്ലാ തൊഴിലാളികള്‍ക്കും പൂര്‍ണ ശമ്പളത്തോടു കൂടിയുള്ള അവധി നല്‍കണമെന്നും പകരം മറ്റൊരു ദിവസം ജോലി ചെയ്യിക്കാന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെരുനാള്‍ ആശംസകള്‍ നേര്‍ന്നു.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.