Latest News

സൗദിയിലെ ജീസാനില്‍ ഹൂതി ആക്രമണം: മലയാളിയുള്‍പ്പെടെ ഏഴു പേര്‍ മരിച്ചു

റിയാദ്:[www.malabarflash.com] സൗദി അറേബ്യയിലെ ജിസാനു സമീപം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ മെയില്‍ നഴ്‌സുമാര്‍ താമസിച്ചിരുന്ന ഹോസ്റ്റലിനു നേരേയുണ്ടായ ഷെല്ലാക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. മലയാളികള്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. മട്ടാഞ്ചേരി പനയപ്പിള്ളി സര്‍ക്കാര്‍ സ്‌കൂളിനു സമീപം താമസമാക്കിയിരുന്ന തലശേരി തായല കളത്തില്‍ ടി.കെ. ഫാറൂഖാ(52)ണു മരിച്ചത്.

ഷെല്ലാക്രമണത്തില്‍ കൊട്ടിയൂര്‍ സ്വദേശിനിക്കും പരിക്കേറ്റിട്ടുണ്ട്. കൊട്ടിയൂര്‍ സ്വദേശിനി വാഴക്കുന്നത്ത് ഉഷയ്ക്കാണ് (46) പരിക്കേറ്റത്. വെളളിയാഴ്ച ഉച്ചയോടെ സഹോദരി രുഗ്മണിയെ ഫോണില്‍ വിളിച്ചു സംഭവം നേരിട്ട് അറിയിക്കുകയായിരുന്നു.

എസി ടെക്‌നീഷനായ ഫാറൂഖിന്റെ ഭാര്യ നാദിറയുടെ നാടാണ് മട്ടാഞ്ചേരി. ഭാര്യയും മക്കളുമായി 24 വര്‍ഷമായി ഫാറൂഖ് സൗദി അറേബ്യയിലാണു കഴിഞ്ഞിരുന്നത്. നാട്ടില്‍ വരുമ്പോള്‍ മട്ടാഞ്ചേരിയില്‍ കുടുംബസമേതം വന്നു താമസിക്കും. ഭാര്യാഗൃഹത്തിനു സമീപത്തു തന്നെ പുതിയ വീടു പണിയാന്‍ തറക്കല്ലിട്ടിരുന്നു. പത്തുമാസം മുമ്പ് മൂത്ത മകളുടെ പ്രസവത്തിനു കൊച്ചിയിലെത്തിയപ്പോഴാണു വീടിനു തറക്കല്ലിട്ടത്. രണ്ടു മാസം കഴിഞ്ഞു വിദേശത്തേക്കു മടങ്ങി. രണ്ടു വര്‍ഷം കഴിഞ്ഞു നാട്ടിലേക്കു മടങ്ങാനുള്ള പദ്ധതിയുടെ ഭാഗമായാണു മട്ടാഞ്ചേരിയില്‍ വീടു പണിയുന്നതെന്നു ഫാറൂഖ് ബന്ധുക്കളോടു പറഞ്ഞിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി വഴിയും വിദേശ മലയാളി അസോസിയേഷനുമായും ബന്ധപ്പെട്ടുവരുകയാണ്.

ഷാഹിറ, നെദ, റവാന്‍, റിനാന്‍, നൈല എന്നിവര്‍ മക്കളാണ്. മരുമകന്‍: റഷീദ്.
വെളളിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ 9.10നാണ് സൗദിയില്‍ ഷെല്‍ ആക്രമണമുണ്ടായത്. ആഭ്യന്തര കലാപം രൂക്ഷമായ യെമന്‍ അതിര്‍ത്തിയില്‍നിന്നു ഹൂതി വിമതരാണു ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തില്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ പകുതിയോളം തകര്‍ന്നു.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.