കാഞ്ഞങ്ങാട്: [www.malabarflash.com]കുരുന്നുള്ക്ക് ഉന്മൂലനാശം സംഭവിച്ചുകൊണ്ടീരിക്കുന്ന മടിക്കൈ പഞ്ചായത്തിലെ കന്നുകളെ കാണുന്നതിനും കുന്നുകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുന്നതിനും ഏ.സി.കണ്ണന് നായര്‍ സ്മാരക ഗവ.യൂപി സ്ക്കൂളിലെ കുട്ടികളെത്തി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
സ്ക്കൂളിലെ ഇക്കോ കബ്ബിന്റെ നേതൃത്വത്തില്‍ നടന്ന പരിസര പഠനയാത്രയുടെ ഭാഗമായാണ് മടിക്കൈ അത്തിക്കോത്ത് കുന്ന് കുട്ടികള്‍ സന്ദര്‍ശിച്ചത്.വിശാലമായ പാറപ്രദേശത്തെ വൈവിധ്യമാര്‍ന്ന ചെടികളേയും പൂക്കളേയും തൊട്ടറിഞ്ഞും പാറയിടുക്കുകളിലെ വെള്ളത്തിലും മറ്റുമുള്ള ചെറുജീവികളെ കണ്ടറിഞ്ഞും കുട്ടികള്‍ കുന്നിനെയറിഞ്ഞു.
മനുഷ്യന്റെ ആര്‍ത്തി അടര്‍ത്തിയെടുത്ത ചെങ്കല്പ്പാറകളുടെ ഭീകരമായ നാശവും കുട്ടികള്‍ കണ്ടറിഞ്ഞു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി എം.രമേശന് മാസ്റ്റര്‍
കുന്നുകളുടെ ധര്‍മത്തെക്കുറിച്ച് ക്ലാസ്സെടുത്തു.ഇക്കോ ക്ലബ്ബ് കോ ഓഡിനേറ്റര്‍ പി കുഞ്ഞിക്കണ്ണന്,സുധ കെ വി,സുധാകുമാരി,കുഞ്ഞികൃഷ്ണന്.സുനില്‍ കുമാര്‍എന്നിവര്‍ നേതൃത്വം നല്കി.
കുന്നുകളുടെ ധര്‍മത്തെക്കുറിച്ച് ക്ലാസ്സെടുത്തു.ഇക്കോ ക്ലബ്ബ് കോ ഓഡിനേറ്റര്‍ പി കുഞ്ഞിക്കണ്ണന്,സുധ കെ വി,സുധാകുമാരി,കുഞ്ഞികൃഷ്ണന്.സുനില്‍ കുമാര്‍എന്നിവര്‍ നേതൃത്വം നല്കി.
No comments:
Post a Comment