കുവൈത്ത് സിറ്റി:[www.malabarflash.com] മദ്യത്തിന് പകരം ഷേവിങ് ലോഷന്‍ കഴിച്ച് കുവൈത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോഴിക്കോട് കല്ലായി സ്വദേശി മൂന്നാം കണ്ടത്തില്‍ റഫീഖ്(41), കൊല്ലം പുനലൂര്‍ നെടുംകയം പേപ്പര്‍മില്ലിന് സമീപത്തെ ബദറുദ്ദീന്റെ മകന്‍ ഷംജീര്‍ (32) എന്നിവരാണു മരിച്ചത്. ഇവരുടെ സുഹൃത്തിനെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സബാഹിയ ബ്ലോക്ക് നാലില്‍ ഇവര്‍ താമസിക്കുന്ന വീട്ടില്‍ രണ്ട് പേരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റഫീഖ് സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറാണ്. പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഷേവിങ് ലോഷന്‍ കഴിച്ചത് മൂലമാണു മരണം എന്ന് വ്യക്തമാകുകയായിരുന്നു.
ഷംജീറിന്റെ മാതാവ് നസീമ. ഭാര്യ: ഷാഹിന. ഒരു മകനുണ്ട്. ഫര്‍വാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങള്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment