കാസര്‍കോട്:[www.malabarflash.com] ചെമ്പരിക്ക - മംഗളൂരു ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് ഖാസിയുടെ കുടുംബവും ആക്ഷന്‍കമ്മറ്റിയും ചേര്‍ന്ന് 30ന് കാസര്‍കോട്ട് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് പുലിക്കുന്നില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചില്‍ നിരവധി പേര്‍ സംബന്ധിക്കും.
തുടര്‍ന്ന് വൈകിട്ട് നാല് മണിക്ക് സ്പീഡ് വേ ഗ്രൗണ്ടില്‍ നടക്കുന്ന സമരപ്രഖ്യാപന സമ്മേളനം പി.യു.സി.എല്‍. സംസ്ഥാന പ്രസിഡണ്ട് പി.എ പൗരന്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ സമരപ്രഖ്യാപനം നടത്തും. ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും.
പി കരുണാകരന്‍ എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഡോ. ഡി. സുരേന്ദ്രനാഥ്, അബൂബക്കര്‍ സിദ്ദീഖ് നദ് വി ചേരൂര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ഇ. അബ്ദുല്ല കുഞ്ഞി, സുബൈര്‍ പടുപ്പ്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ദേളി മുഹമ്മദ് ഷാഫി, മുഹമ്മദ്കുഞ്ഞി കുന്നരിയത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment