Latest News

സൗദിയില്‍ വീണ്ടും ഷെല്ലാക്രമണം: മലയാളി കൊല്ലപ്പെട്ടു

ജിസാന്‍: [www.malabarflash.com]സൗദി അറേബ്യയിലെ അതിര്‍ത്തി നഗരമായ ജിസാനിലെ സാംതയില്‍ ഹൂതി വിമതര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കൊല്ലം അഞ്ചല്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്. രണ്ട് ഇന്ത്യക്കാര്‍ക്ക് പരുക്കേറ്റു. സാംതയില്‍ മൊബൈല്‍ ഷോപ്പിലെ ജീവനക്കാരനായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് കട അടച്ച് വിശ്രമിക്കുമ്പോള്‍ താമസ കെട്ടിടത്തിന് മുകളില്‍ ഷെല്‍ പതിക്കുകയായിരുന്നു.

പരുക്കേറ്റ രണ്ട് കശ്മീര്‍ സ്വദേശികളെ ജിസാനിലെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ജിസാനില്‍നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള സാംതയില്‍ ഒട്ടേറെ മലയാളികള്‍ ജോലി ചെയ്തുവരുന്നു. കഴിഞ്ഞ ദിവസവും ഇവിടെ നടന്ന ആക്രമണത്തില്‍ മലയാളിയടക്കം മൂന്നുപേര്‍ മരിച്ചിരുന്നു.

യെമനിലെ ഹൂതി വിമതര്‍ക്കെതിരായ പോരാട്ടം സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന ശക്തമാക്കിയതിനെ തുടര്‍ന്ന് ഹൂതി വിമതരും തിരിച്ചടിക്കാന്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി സൗദിയെമന്‍ അതിര്‍ത്തിയിലുള്ള ജിസാന്‍ ഹൂതി വിമതര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇവിടെയുണ്ടായ ആക്രമണത്തില്‍ ഒരു മലയാളി കൂടി കൊല്ലപ്പെട്ടിരിക്കുന്നത്.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.