Latest News

ബിസിസിഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയ അന്തരിച്ചു

കൊല്‍ക്കത്ത:[www.malabarflash.com] ബി.സി.സി.ഐ അധ്യക്ഷന്‍ ജഗ്‌മോഹന്‍ ഡാല്‍മിയ (75) കൊല്‍ക്കത്തയിലെ സ്വകാര്യ ആസ്പത്രിയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയതിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് ഡാല്‍മിയയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

വ്യാഴാഴ്ച അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. ഐ.സി.യുവില്‍ അദ്ദേഹം പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ഡാല്‍മിയ രണ്ടാം തവണ ബി.സി.സി.ഐ അധ്യക്ഷനാകുന്നത്.

1987 ലെയും 96 ലെയും ലോകകപ്പ് നടന്ന സമയത്ത് ബി.സി.സി.ഐ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1997-2000 കാലഘട്ടത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് അന്താരാഷ്ട്ര മാനം നല്‍കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയാണ് ഡാല്‍മിയ.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.