Latest News

ബാലികയെ തട്ടിയെടുക്കല്‍: പ്രതിയുടെ ബന്ധങ്ങള്‍ അന്വേഷിക്കുന്നു



ചെറുവത്തൂര്‍: [www.malabarflash.com] ചീമേനി ആനിക്കാടിയില്‍നിന്നു ബാലികയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതി അരുള്‍ദാസിനു സംസ്ഥാനത്തിനു പുറത്തുനിന്നുള്ള സംഘങ്ങളുമായി ബന്ധമുണ്ടെന്നു പോലീസിന്റെ നിഗമനം.അതുകൊണ്ടുതന്നെ ഇയാളുടെ മൊഴി പോലീസ് അപ്പാടെ മുഖവിലയ്‌ക്കെടുത്തിട്ടുമില്ല.

തമിഴ്‌നാട് ചിദംബരം സ്വദേശിയായ അരുള്‍ദാസ് ഉപയോഗിച്ചുവരുന്ന മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിവരുന്നത്. നീലേശ്വരം സിഐ കെ.ഇ. പ്രേമചന്ദ്രനാണ് അന്വേഷണ ചുമതല. മറ്റു സംസ്ഥാനങ്ങളിലുള്ളവരുമായി നിരന്തരം ബന്ധമുണ്ടോ വൈകല്യമുള്ള അരുള്‍ദാസ് കുട്ടിയെ തട്ടികൊണ്ടുപോയത് ഒറ്റയ്ക്കാണോയെന്നും അന്വേഷിക്കുന്നുണ്ട്. 

കോഴിക്കോട് കേന്ദ്രീകരിച്ചു കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടന മാഫിയ സംഘങ്ങളെ ഏല്‍പ്പിക്കാനാണോ കൊണ്ടുപോയതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ശാസ്ത്രീയ അന്വേഷണ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി വേരുകള്‍ കണെ്ടത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്.

സംസ്ഥാനത്ത് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ യെന്ന അന്വേഷണവും നടത്തിയേക്കും. ഞായറാഴ്ച ഉച്ചയോടെയാണ് ആനിക്കാടിയിലെ സോന നിവാസില്‍ പ്രസാദിന്റെയും ഫാത്തിമയുടെയും മകളായ ഒന്നാം ക്ലാസുകാരി സോനയെ തമിഴ്‌നാട് സ്വദേശിയും പരിസരത്ത് താമസിക്കുന്നയാളുമായ അരുള്‍ദാസ്(55) ബസില്‍ തട്ടിക്കൊണ്ടു പോയത്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.