Latest News

ഉപ്പളയില്‍ ഓട്ടോ ഡ്രൈവറായ യുവാവിന് വെട്ടേററു

ഉപ്പള:[www.malabarflash.com] ഉപ്പള സോങ്കാലില്‍ ഓട്ടോ ഡ്രൈവറായ യുവാവിന് വെട്ടേററു. ഗുരുതര പരിക്കേറ്റ യുവാവിനെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപിച്ചു.

പൈവളികെ ലാല്‍ബാഗ് സ്വദേശി കലന്തര്‍ ഷാഫി(26) ക്കാണ് വെട്ടേറ്റത്. ബുധനാഴ്ച്ച രാത്രി ഒന്‍പത് മണിയോടെ സോങ്കാല്‍ പ്രതാപ് നഗറിലാണ് സംഭവം.

ഒരു വാഹന ഇടപാടുമായി ബന്ധപെട്ടു ഉണ്ടായ വാക്ക് തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കുബണൂര്‍ സ്വദേശിയില്‍ നിന്നും കലന്തര്‍ ഷാഫി ഓട്ടോ റിക്ഷ വിലക്ക് വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുമായി തര്‍ക്കമുണ്ടായിരുന്ന പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞു വിളിപ്പിച്ച ശേഷം കത്തി കൊണ്ട് വെട്ടുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന കലന്തര്‍ ഷാഫി പറഞ്ഞു.

കുക്കാര്‍ സ്വദേശിയും, കുബണൂരില്‍ താമസക്കാരനുമായ ഷബീറാണ് തന്നെ വെട്ടിയതെന്നു ഷാഫി കുമ്പള പൊലിസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.