Latest News

സാമൂഹിക ദ്രോഹികളുടെ ഭീഷണി; ഭൂരഹിദര്‍ക്ക് സുരക്ഷിത ഭൂമി ലഭ്യമാക്കും

കുമ്പള:[www.malabarflash.com] ബംബ്രാണ ചൂരിത്തെടുക്കയില്‍ പട്ടയം ലഭിച്ച ഭുമിയില്‍ കഴിഞ്ഞ ഒരാഴ്ച യായി താമസിച്ചുവരുന്ന ഭുരഹിതരായ 12 കുടും ബങ്ങള്‍ക്കെതിരെ സാമൂഹിക ദ്രോഹികളുടെ ഭീഷണി അധികരിച്ച സാഹചര്യത്തില്‍ വാസയോ ഗ്യവും സുരക്ഷിതവുമായ മറ്റൊരു ഭുമി ലഭ്യമാക്കാന്‍ ധാരണയായി.

സീറോ ലാന്റ് ലെസ്സ് പദ്ധതി പ്രകാരം ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് പട്ടയം ലഭിച്ച് നികുതി അടച്ച ഭുമിയില്‍ താമസിച്ചു വരുമ്പോഴായിരുന്നു ഇരുട്ടിന്റെ മറവില്‍ സാമൂഹിക ദ്രോഹികള്‍ കുടിലുകള്‍ നശിപ്പിക്കലടക്കമുള്ള ഭീഷണികള്‍ ഉയര്‍ത്തിയത്. ഇതില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതി ബംബ്രാണ വില്ലേജ് ഓഫീസ് ഉപരോധിച്ചിരുന്നു. 

ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി അംബുഞ്ഞി തലക്ക്‌ലായിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മറ്റൊരു ഭൂമി കണ്ടെത്താന്‍ മഞ്ചേശ്വരം തഹസില്‍ദാരെ കളക്ടര്‍ ചുമതലപെടുത്തിയിരുന്നു. തഹസില്‍ദാര്‍ കെ ശശിധരന്റെ നേതൃത്വത്തില്‍  അതേ വില്ലേജില്‍ തന്നെ വികലാംഗര്‍ക്ക് യാത്ര സൗകര്യമടക്കമുള്ള മറ്റൊരു ഭുമി കണ്ടെത്തുകയായിരുന്നു. പുതിയ ഭുമി വെള്ളിയാഴ്ച അളന്നു നല്‍കാമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടിനേതാക്കള്‍ക്ക് തഹസില്‍ദാര്‍ ഉറപ്പു നല്കി. 

ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസ്, കോയിപ്പടി വില്ലേജ് ഓഫീസര്‍ ലോകേഷ്, ബംബ്രാണ ഫീല്‍ഡ് ഓഫീസര്‍ സെറ്റ് മുഹമ്മദ്, കോയിപ്പാടി വില്ലേജ് അസിസ്റ്റന്റ് ഗുണശേഖര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ നേതാക്കളായ സി എച് മുത്തലിബ്, കെ രാമകൃഷ്ണന്‍, പി കെ അബ്ദുല്ല, സി എച് ബാലകൃഷ്ണന്‍, മഹ്മൂദ് പള്ളിപ്പുഴ, ഇസ്മായീല്‍ മൂസ എന്നിവര്‍ ഭുമി പരിശോധനയില്‍ പങ്കെടുത്തു.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.