Latest News

കാഞ്ഞങ്ങാട് യതീംഖാനയില്‍ രണ്ട് യുവതികള്‍ക്ക് കൂടി മംഗല്യ സൗഭാഗ്യം

കാഞ്ഞങ്ങാട് : [www.malabarflash.com] മുസ്ലിം യതീംഖാനയിലെ രണ്ട് യുവതികള്‍ക്ക് കൂടി മംഗല്യ സൗഭാഗ്യം. ഇതോടെ വനിതാ യതീംഖാന അന്തേവാസികളില്‍ 12 പേര്‍ക്ക് ജീവിതപങ്കാളികളായി. ഇക്കൊല്ലം ഡിസംബറില്‍ മൂന്ന് യുവതികളുടെ മംഗല്യ സ്വപ്‌നം കൂടി പൂവണിയും. ഇവര്‍ക്ക് വരന്‍മാരെ കണ്ടെത്തിക്കഴിഞ്ഞു.

2006 മുതല്‍ യതീംഖാനയില്‍ അന്തേവാസികളായ ബേക്കല്‍ കുറിച്ചിക്കുന്നിലെ മഹമൂദിന്റെയും നസീമയുടെയും മകള്‍ സാജിതയുടെയും കല്ലൂരാവിയിലെ മുഹമ്മദ് അബ്ദുവിന്റെയും കുഞ്ഞാമിനയുടെയും മകള്‍ ആബിദയുടെയും വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്.

നെല്ലിയടുക്കം ചെറമ്മല്‍ ഹൗസില്‍ അബ്ദുറഹിമാന്‍ റുഖിയ ദമ്പതികളുടെ മകന്‍ സി.എച്ച്. മുഹമ്മദ് റിയാസ് ആബിദയെയും കൈതക്കാട് കരിമ്പ്‌വളപ്പില്‍ ഹൗസില്‍ ഗുല്‍സാര്‍ അഹ്മദ് ആമിന ദമ്പതികളുടെ മകന്‍ മുസ്തഫ സാജിതയെയും ജീവിതപങ്കാളിയാക്കി.

കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ട് എം. മൊയ്തു മൗലവിയും ഞാണിക്കടവ് ഖത്തീബ് ഹുസൈന്‍ മൗലവിയും നിക്കാഹിന് കാര്‍മ്മികത്വം വഹിച്ചു.
മതപണ്ഡിതര്‍, യതീംഖാന ഭരണസമിതി അംഗങ്ങള്‍, ഗള്‍ഫ് കമ്മിറ്റി ഭാരവാഹികള്‍, അന്തേവാസികള്‍, ജീവനക്കാര്‍, ഐ.ടി.ഐ. അറബിക് കോളേജ്, ആര്‍ട്‌സ് കോളേജ് വിദ്യാര്‍ത്ഥികള്‍, വിവാഹിതരായവരുടെ ബന്ധുമിത്രാദികള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ മംഗല്യ മുഹൂര്‍ത്തത്തിന് സാക്ഷികളായി.
പ്രസിഡണ്ട് എ.ഹമീദ് ഹാജി സ്വാഗതവും, ജനറല്‍ സെക്രട്ടറി സുറൂര്‍ മൊയ്തു ഹാജി നന്ദിയും പറഞ്ഞു. 

ഓരോ വിവാഹത്തിനും പത്ത്പവന്‍ സ്വര്‍ണ്ണാഭരണങ്ങളും വിവാഹ വസ്ത്രവും വിവാഹച്ചെലവുമാണ് യതീംഖാന വഹിക്കുന്നത്. ശനിയാഴ്ച നടന്ന വിവാഹച്ചടങ്ങിനെത്തിയ രണ്ടായിരത്തോളം പേര്‍ക്ക് വിവാഹ സദ്യയൊരുക്കുകയുണ്ടായി.
വനിതാ യതീംഖാനയിലെ അന്തേവാസികളുടെ വിവാഹാവശ്യങ്ങള്‍ക്കായി പ്രത്യേകമായി സ്വരൂപിക്കുന്ന മംഗല്യനിധിയിലൂടെയാണ് വിവാഹച്ചെലവുകള്‍ കണ്ടെത്തുന്നത്.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.