Latest News

മദ്രസയിലേക്ക് പോകുന്നതിനിടെ കാറിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

മലപ്പുറം:[www.malabarflash.com] പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ മദ്രസയിലേക്ക് പോവുകയായിരുന്ന രണ്ട് വിദ്യാര്‍ഥികള്‍ കാറിടിച്ച് മരിച്ചു. പൂന്താനം ചേരിയില്‍ സുലൈമാന്‍െറ മകന്‍ ഷിബിന്‍ (11), സുലൈമാന്‍െറ സഹോദരന്‍െറ മകന്‍ മുഹമ്മദ് ഡാനിഷ് (13) എന്നിവരാണ് മരിച്ചത്.

എടക്കര ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് കുട്ടികളെ ഇടിച്ചത്. കുട്ടികള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. മൃതദേഹം പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് കരുതുന്നത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.