Latest News

മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ സെറ്റില്‍ കൂട്ടയടി: വൃഷ്ണത്തിന് പരിക്കേറ്റ് യുവാവ് ആശുപത്രിയില്‍

കോതമംഗലം:[www.malabarflash.com] മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ പുലിമുരുകന്റെ സെറ്റിലെ ജീവനക്കാരും നാട്ടുകാരും തമ്മില്‍ കയ്യാങ്കളി എന്ന് റിപ്പോര്‍ട്ടുകള്‍. കൂട്ട അടിയ്‌ക്കൊടുവില്‍ വൃഷ്ണത്തിന് സാരമായി പരിക്കേറ്റ നിലയില്‍ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അറിയുന്നു.

ചൊവ്വാഴ്ച രാത്രി ഏഴരയോടെ പൂയംകുട്ടി സിറ്റിക്കടുത്തായിരുന്നു അടിപിടിയുണ്ടായത്. സിനിമയില്‍ മോഹന്‍ലാല്‍ ഓടിക്കുന്നതായി ചിത്രീകരിക്കുന്ന മയില്‍വാഹനം എന്ന ലോറിയുടെ ഡ്രൈവറും കൂട്ടാളികളുമാണ് അക്രത്തിന് തുടക്കം കുറിച്ചതെന്ന് പറയപ്പെടുന്നു.

ഷൂട്ടിംഗ് കാണാന്‍ വന്ന നാട്ടുകാരുമായുണ്ടായ ചെറിയ കശപിശയാണ് അടിയില്‍ കലാശിച്ചത്. കൂട്ടയടിയില്‍ പലര്‍ക്കും പരിക്ക് പറ്റി. കുട്ടംപുഴ കൂവപ്പാറ നെടുംപിള്ളിയില്‍ അന്‍സാറിനെയാണ് സാരമായി പരിക്കുള്ളതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
കോതമംഗലം താലൂക്ക് ആശുപത്രിയില്‍ അവശനിലയിലെത്തിച്ച അന്‍സാറിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. വൃഷണത്തില്‍ നിന്നും രക്തം പ്രവഹിക്കുന്ന നിലയില്‍ രാത്രി ഒമ്പതരയോടെയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. 

തങ്ങളെ സെറ്റിലെ ഡ്രൈവര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് അന്‍സാര്‍ പറഞ്ഞു. ടവേരയില്‍ താനും സുഹൃത്തുക്കളായ സലീം, പ്രിന്‍സ് എന്നിവരും പൂയംകുട്ടിയില്‍ എത്തിയെന്നും ഇവിടെ വച്ച് കണ്ടുമുട്ടിയ മറ്റൊരു സുഹൃത്തായ പ്രതീക്ഷിനെ കയറ്റാന്‍ വാഹനം നിറുത്തിയെന്നും ഈ സമയം സമീപം പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ ഡ്രൈവര്‍ അസഭ്യവര്‍ഷവുമായെത്തി തങ്ങളെ ആക്രമിക്കുകയായിരുന്നെന്നുമാണ് അന്‍സാറിന്റെ വെളിപ്പെടുത്തല്‍. കൂടെയുണ്ടായിരുന്നവരുടേയും വൃഷണത്തില്‍ മുറിവേല്‍പ്പിക്കാന്‍ ഡ്രൈവര്‍ ശ്രമിച്ചെന്നും ഇതിനായി മൂര്‍ച്ചയേറിയ എന്തോ ആയുധം ഇയാള്‍ ഉപയോഗിച്ചെന്നും അന്‍സാര്‍ വ്യക്തിമാക്കി.





Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.