Latest News

കണ്ണൂര്‍ ജയിലിലെ കാളകള്‍ ലേലത്തിന്‌

കണ്ണൂര്‍: [www.malabarflash.com]സെന്‍ട്രല്‍ ജയില്‍ അന്തേവാസികളുടെ പരിലാളനകളേറ്റു വളര്‍ന്ന കാളക്കൂറ്റന്മാരെ ലേലം ചെയ്തു വില്‍ക്കുന്നു. 12ന് രാവിലെ 11ന് ജയിലങ്കണത്തിലാണു ലേലം. 1017 നമ്പറുകാരനായ കറുപ്പന്‍ കണ്ണന്‍, കറുപ്പില്‍ ഏഴഴകനായ ഗോപാലന്‍ (1015), ബ്രൗണ്‍ നിറക്കാരായ മുത്തു (1021), നന്ദു (1022), ചാരനിറത്തില്‍ കറുത്ത പുള്ളിയുള്ള 1029 നമ്പറുകാരന്‍ എന്നിവയെയാണു ലേലം ചെയ്യുന്നത്. ഓരോന്നിനും 200 കിലോഗ്രാമിലധികം തൂക്കം വരും.

രണ്ടു വയസ് പൂര്‍ത്തിയായ അഞ്ച് കാളകളെ ലേലംചെയ്തു വില്പന നടത്താമെന്നു ജയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഇവ വിടപറയുന്നതോടെ ജയിലിലെ ഗോശാലയിലുള്ള കാലികളുടെ എണ്ണം 39ല്‍നിന്നു മുപ്പത്തിനാലായി കുറയും.

മുറിവോ, അസുഖമോ ഇല്ലാത്ത അഴകും വൃത്തിയുമുള്ള കാളകളായതിനാല്‍ ആരാധനാലയങ്ങളിലും മറ്റും നേര്‍ച്ചയായി സമര്‍പ്പിക്കാന്‍ മോഹവില നല്‍കി കാളക്കൂറ്റന്മാരെ വാങ്ങാന്‍ ആളുകളെത്തുമെന്നാണു ജയിലധികൃതര്‍ കരുതുന്നത്.

അതുകൊണ്ടുതന്നെ മോഹവിലയ്ക്കു ലേലം തുടങ്ങാനാണ് അധികൃതരുടെ തീരുമാനം. ഒരു വര്‍ഷം മുമ്പ് ജയിലിലെ കണ്ണനെന്ന കാളയെ ലേലംചെയ്തു വിറ്റിരുന്നു. 48,500 രൂപയ്ക്കാണ് അന്നു ലേലം ഉറപ്പിച്ചത്.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.