Latest News

സ്വര്‍ണവും വിദേശ സിഗരറ്റുമായി കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍

കൊണ്ടോട്ടി:[www.malabarflash.com] 58 പവന്‍ സ്വര്‍ണവും വിദേശ സിഗരറ്റുകളുമായി യാത്രക്കാരന്‍ കരിപ്പൂരില്‍ പിടിയിലായി. ശരീരത്തില്‍ 464 ഗ്രാം സ്വര്‍ണവും ബാഗേജില്‍ വിദേശ സിഗരറ്റു കാര്‍ട്ടണുകളും ഒളിപ്പിച്ചു കടത്തിയ കാസര്‍കോട് സ്വദേശി ഹനീഫ(45) ആണ് പിടിയിലായത്.
വ്യാഴാഴ്ച രാവിലെ 10.30ന് ദുബായില്‍നിന്നെത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഹനീഫ.

കസ്റ്റംസ് പരിശോധനയ്ക്കിടെ സംശയം തോന്നിയ അധികൃതര്‍ ചോദ്യം ചെയ്തപ്പോഴാണു ശരീരത്തില്‍ സ്വര്‍ണവും ബാഗേജില്‍ സിഗരറ്റുമുള്ളതായി കണ്ടെത്തിയത്. 12.6 ലക്ഷം രൂപ വിലമതിക്കുന്ന നാലു ചെറിയ സ്വര്‍ണക്കട്ടികളാണ് ഇയാള്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്.

ബാഗേജില്‍നിന്നു കണ്ടെത്തിയ സിഗരറ്റുകള്‍ക്ക് 60,000 രൂപ വിലവരും. അസുഖ ബാധിതയായ ഭാര്യയുടെ ചികിത്സയ്ക്കു പണം കണ്ടെത്താനാണു സ്വര്‍ണവും സിഗരറ്റും കൊണ്ടുവന്നതെന്ന് ഇയാള്‍ പറഞ്ഞു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.