Latest News

ആദ്യകാല കമ്മ്യൂണിസ്റ്റ് കര്‍ഷകസംഘം നേതാവ് രാവണീശ്വരത്തെ കെ അമ്പുക്കന്‍ നിര്യാതനായി

രാവണീശ്വരം:[www.malabarflash.com] ആദ്യകാല കമ്മ്യൂണിസ്റ്റ് കര്‍ഷകസംഘം നേതാവ് രാവണീശ്വരത്തെ കെ അമ്പുക്കന്‍(83) നിര്യാതനായി. കുറച്ചുകാലമായി കാലമായി ചികിത്സയിലായിരുന്നു.

രാവണീശ്വരം നെല്ളെടുപ്പ് സമരഭടനായിരുന്നു. 1948-ല്‍ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചപ്പോള്‍ പാര്‍ട്ടിനേതാക്കളുടെ പ്രധാന ഒളിവുകേന്ദ്രങ്ങളിലൊന്നായ രാവണീശ്വരത്ത് ഒളിവില്‍ കഴിഞ്ഞവരുമായി പാര്‍ട്ടിയുടെ കത്ത് ഇടപാടുകള്‍ നടത്തിയിരുന്നത് അമ്പുക്കനായിരുന്നു. ചരിത്രകാരന്‍മാരുടെയും ചരിത്ര വിദ്യാര്‍ഥികളുടെയും പഠനകേന്ദ്രമായിരുന്നു അമ്പുക്കന്‍. 

ഹോസ്ദുര്‍ താലൂക്കിലെ കമ്മ്യൂണിസ്റ്റ് കര്‍ഷക സമരചരിത്രത്തിലെ പ്രധാന കണ്ണിയാണ് അദ്ദേഹം. സി.പി.എം രാമഗിരി ബ്രാഞ്ച് സെക്രട്ടറി കര്‍ഷക സംഘം വില്ളേജ് സെക്രട്ടറി, രാവണീശ്വരം സാമൂഹിക വിനോദ വികസന കലാകേന്ദ്രം പ്രസിഡന്‍റ് ശോഭന ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ളബ്ബ് ഭാരവാഹി, സി.പി.ഐ താലൂക്ക് അസി. സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. 

ഭാര്യ: ജാനകി. മക്കള്‍: രമ, അംബിക, ഗീത(ചിത്താരി ക്ഷീരോല്‍പാദ സഹകരണ സംഘം), അശോകന്‍(രാവണീശ്വരം ഗവ ഹയര്‍സെക്കണ്ടറി സ്കൂള്‍), പ്രകാശന്‍ പള്ളിക്കാപ്പില്‍ (എ.ഐ.വൈ.എഫ്) കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്‍റ്). മരുമക്കള്‍: രാജേന്ദ്രന്‍ ബാനം(റിട്ട. മിലിട്ടറി), രാഘവന്‍ വണ്ണാത്തിക്കാനം), രേഷ്മ, ശ്രീവിദ്യ. സഹോ. ശ്രീമതി, പരേതയായ മാണി(പാണൂര്‍). സി.പി.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.