Latest News

'ടൈഗര്‍ മേമന്‍' പാക്കിസ്ഥാനില്‍ അറസ്റ്റിലായി, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കിയവര്‍ ശശിയായി

ന്യൂഡല്‍ഹി: [www.malabarflash.com] ഫെയ്‌സ്ബുക്കിലുടെ പെണ്‍കുട്ടിയെ അവഹേളിച്ച ടൈഗര്‍ മേമനെ പാക്കിസ്ഥാന്‍ പോലീസ് അറസ്റ്റു ചെയ്‌തെന്ന വാര്‍ത്തകേട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കിയവര്‍ ശശിയായി. ടൈഗര്‍ മേമന്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലുള്ള ഒരാളാണ് അറസ്റ്റിലായതെന്ന വാര്‍ത്ത തൊട്ടു പിന്നാലെയെത്തിയപ്പോള്‍ കടലാസു പുലിയെ പോലെയായി വാര്‍ത്ത.

ഫുക്രാന്‍ എന്നയാളാണ് പിടിയിലായത്. ചില ടെലിവിഷന്‍ ചാനലുകളിലും വാര്‍ത്ത പരന്നതോടെയാണ് ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ടൈഗര്‍ മേമെന അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത വന്‍ ചര്‍ച്ചാ വിഷയമായത്.
ബിജെപിയും കോണ്‍ഗ്രസും പരസ്പരം പഴിചാരാനും അവസരം മുതലെടുത്തു. പാക്കിസ്ഥാനില്‍ വ്യജ ടൈഗര്‍ മേമന്‍ അറസ്റ്റിലായതോടെ മോഡി ഭക്തര്‍ ഇതിന്റെ ബഹുമതി പ്രധാനമന്ത്രി നരേന്ദ്രേ മോഡിക്ക് നല്‍കിയെന്നും പിന്നീട് അമളിപിണഞ്ഞുവെന്നും കോണ്‍ഗ്രസ് വക്താവ് തെഹ്‌സീന്‍ പൂനവാല ട്വീറ്റ് ചെയ്തു. ബിജെപിക്കാര്‍ കോണ്‍ഗ്രസിനെ പോലെ വിഡ്ഡികളല്ലെന്നും ദേശദ്രോഹികള്‍ക്ക് മാത്രമെ എന്തിനും ഏതിനും രാജ്യത്തെയും പ്രധാനമന്ത്രിയേയും അവഹേളിക്കാന്‍ കഴിയുകയുള്ളുവെന്ന് മോഡി ഭക്തരും തിരിച്ചടിച്ചു പരസ്പരമുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുകയാണ്.
മുംബൈ സ്‌ഫോടന പരമ്പര കേസില്‍ ഇന്ത്യ തിരയുന്ന മുഖ്യ കുറ്റവാളികളില്‍ ഒരാളാണ് ടൈഗര്‍ മേമന്‍,. മേമന്റെ സഹോദരനായ യാക്കൂബ് മേമനെ ജൂലൈ 30 ന് തൂക്കിലേറ്റിയിരുന്നു. ഇതേ ദിവസം ടൈഗര്‍ മേമന്‍ മുംബൈയിലുള്ള വസതിയിലേക്ക് വിളിച്ച് അമ്മയെയും മറ്റ കുടുംബാംഗങ്ങളെയും വിളിച്ച് സാന്ത്വനിപ്പിച്ചെന്നും യാക്കൂബിന്റെ മരണത്തിന് പകരം ചോദിക്കുമെന്നും പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.



Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.