Latest News

25 നിര്‍ധന പെണ്‍കുട്ടികള്‍ക്ക് മംഗല്യമൊരുക്കാന്‍ മഹര്‍ 2016 ഒരുങ്ങുന്നു

ബേക്കല്‍:[www.malabarflash.com] പണവും സ്വര്‍ണ്ണവുമില്ലാത്തതിന്റെ പേരില്‍ വിവാഹ സ്വപ്നങ്ങള്‍ക്ക് മങ്ങലേററ യുവതികളെ കണ്ടെത്തി അവര്‍ക്ക് മംഗല്യ ഭാഗ്യം ഒരുക്കികൊടുത്ത് മാതൃകയായ ബേക്കല്‍ ഹദ്ദാദ് നഗറിലെ യുവാക്കള്‍ 2016 ആഗസ്റ്റ് അവസാന വാരത്തില്‍ 25 പെണ്‍കുട്ടികള്‍ക്ക് കൂടി മംഗല്യമൊരുക്കനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 16 പെണ്‍കുട്ടികളുടെ വിവാഹമാണ് മഹര്‍ 2015 ഭാഗമായി നടത്തിയത്. ഒരോ യുവതികള്‍ക്കും 5 പവന്‍ സ്വര്‍ണ്ണവും വിവാഹ വസ്ത്രങ്ങളും വരന് ഉപജീവന മാര്‍ഗമായി ഓട്ടോ റിക്ഷയും മഹര്‍ 2015ല്‍ സമ്മാനിച്ചിരുന്നു.[www.malabarflash.com]

ബേക്കല്‍ ഹദ്ദാദ് നഗര്‍ സ്വദേശിയും ദുബൈയിലെ വ്യാവസായ പ്രമുഖനുമായ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദിന്റെ നേതൃത്വത്തിലുളള ഇഖ്ബാല്‍ അബ്ദുല്‍ഹമീദ് ചാരിററബിള്‍ ട്രസ്റ്റാണ് മഹര്‍ 2016 ന് ആഥിത്യമരുളുന്നത്.

കേന്ദ്ര സംസ്ഥാന മന്ത്രിമാരും, പ്രമുഖ പണ്ഡിതന്‍മാരും, സാമൂഹ്യ സാംസ്‌കാരിക നേതാക്കളും, വിദേശ പ്രതിനിധികളും  സംബന്ധിക്കുന്ന പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ട്രസ്റ്റ് ചെയര്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് മലബാര്‍ ഫ്‌ളാഷിനോട് പറഞ്ഞു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.