പാരീസ്: [www.malabarflash.com] ആകാശംമുട്ടെ ഉയരത്തില്‍നിന്നും ഒരു ചാട്ടം. പിന്നെ പാറക്കെട്ടുകള്‍ക്കിടയിലൂടെ ഊളിയിട്ട് ഒരു പറക്കല്‍. ഏതെങ്കിലും പക്ഷിയെക്കുറിച്ച് പറയുകയാണെന്നു കരുതിയാല്‍ തെറ്റി.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
പ്രസിദ്ധ ആകാശച്ചാട്ടക്കാരനായ ഗ്രഹാം ഡിക്കിന്‍സണാണ് ഈ സാഹസിക പറക്കല്‍ നടത്തിയത്. പറക്കലിനിടെ അപകടത്തില്‍ നിന്നു തലനാരിഴയ്ക്കു രക്ഷപെടുന്ന ഡിക്കിന്‍സണിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പറക്കലിനു സഹായകരമായ പ്രത്യേക വസ്ത്രമായ വിംഗ്‌സ്യൂട്ടു ധരിച്ചാണ് ഡിക്കിന്‍സണ്‍ താഴേക്കു ചാടിയത്. തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ ചാമോനിക്‌സ് മോണ്ട്-ബ്ലാങ്ക് പര്‍വതത്തിനു മുകളില്‍ നിന്നാണ് അദ്ദേഹം മലഞ്ചെരിവിലൂടെ താഴേക്കു പറന്നത്. ഡിക്കിന്‍സണിനൊപ്പം പറന്ന മറ്റൊരാള്‍ ഇത് വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു.

52 സെക്കന്‍ഡ് മാത്രമുള്ള ഈ പറക്കല്‍ വീഡിയോ ശ്വാസമടക്കിപ്പിടിച്ചേ കാണാനാകൂ. പാറക്കെട്ടില്‍ ഇടിക്കാതെ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ഡിക്കിന്‍സണ്‍ തെന്നിമാറുന്നതും മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ വിദഗ്ധമായി പറക്കുന്നതും വീഡിയോയിലുണ്ട്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു. ഇതുവരെ ആയിരക്കണക്കിനു പേരാണു വീഡിയോ കണ്ടത്.
No comments:
Post a Comment