കാസര്‍കോട്:[www.malabarflash.com] ബിജെപി സംസ്ഥാന സമിതിയംഗം പി.രമേശ് നയിക്കുന്ന കാസര്‍കോട് മണ്ഡലം തല രാഷ്ട്രീയ പരിവര്‍ത്തന യാത്രയുടെ സ്വീകരണ വേദിയില്‍ വെച്ച് ജില്ലയിലെ നിരവധി കോണ്‍ഗ്രസ്സ് നേതാക്കന്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഐന്‍ടിയുസി മുന്‍ ജില്ലാ പ്രസിഡണ്ട് അഡ്വ.സദാനന്ദറൈ, മുന്‍ കൗണ്‍സിലറും കോണ്‍ഗ്രസ്സ് ബ്ലോക് വൈസ് പ്രസിഡണ്ടുമായ ചന്ദ്രശേഖര വിദ്യാനഗര്‍, മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കോണ്‍ഗ്രസ്സ് മുന്‍ പ്രസിഡണ്ട് ചന്ദ്രഹാസ്സ സുവര്‍ണ്ണ, സമ്മികുമാര്‍ നുള്ളിപ്പാടി, രവീന്ദ്രന്‍ എന്‍ കോട്ടക്കനി എന്നിവരെ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ്‌കുമാര്‍ ഷെട്ടി ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
ഡിസിസി നേതൃത്വം പ്രവര്‍ത്തകരോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചതെന്ന് ബിജെപിയിലേക്ക് വന്നവര്‍ പറഞ്ഞു. ഇവരുടെ മാതൃക പിന്തുടര്‍ന്ന് നിരവധി കോണ്‍ഗ്രസ്സ് സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേരുവാന്‍ തയ്യാറായി മുന്നോട്ട് വരുന്നുണ്ട്. അവര്‍ക്ക് വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലേക്ക് സ്വീകരണം നല്‍കുമെന്ന് ജില്ലാ പ്രസിഡണ്ട് പി.സുരേഷ്‌കുമാര്‍ഷെട്ടി പറഞ്ഞു.
No comments:
Post a Comment