Latest News

തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ 2, 5 തീയതികളില്‍; വോട്ടെണ്ണല്‍ ഏഴിന്‌

തിരുവനന്തപുരം:[www.malabarflash.com] തദ്ദേശ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 2ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, വയനാട് കാസര്‍കോട് ജില്ലകളിലാണ് ആദ്യം നടക്കുക.

നവംബര്‍ 5ന് കോട്ടയം പത്തനംതിട്ട, ആലുപ്പുഴ, എറാണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ രണ്ടാം ഘട്ടമായും നടക്കും. നവംബര്‍ 7ന് ഫലപ്രഖ്യാപനം.

രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടു ചെയ്യാനുള്ള സമയം. ശനിയാഴ്ച മുതല്‍ പെരുമാറ്റചട്ടം നിലവില്‍ വന്നെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ത്രിതല പഞ്ചായത്തുകളിലെ സംവരണപ്പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയിട്ടുണ്ട്. 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴെണ്ണം സ്ത്രീകള്‍ക്കാണ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലാ പഞ്ചായത്തുകളാണ് സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 67 എണ്ണവും സ്ത്രീകള്‍ക്കു സംവരണം ചെയ്തു. 941 ഗ്രാമ പഞ്ചായത്തുകളിലെ 417 പ്രസിഡന്റ് സ്ഥാനവും സ്ത്രീകള്‍ക്കാണ്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.