Latest News

നേതാജിയുടെ വേഷത്തില്‍ എംവി ജയരാജന്‍ സിനിമയിലേക്ക്

കണ്ണൂര്‍:[www.malabarflash.com] കണ്ണൂരില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ‘പുത്തന്‍പടം’ എന്ന സിനിമയില്‍ സിപിഎം സംസ്ഥാന സമിതി അംഗം എം വി ജയരാജന്‍ വേഷമിടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനാഥാലായങ്ങള്‍ നടത്തുന്ന നേതാജിയായിട്ടാണ് ജയരാജന്റെ വേഷപ്പകര്‍ച്ച.

പൈജാമയും കുര്‍ത്തയുമണിഞ്ഞ് പുതുമുഖ താരമായി കാമറക്കു മുന്നിലെത്തിയ ജയരാജന്റെ ഡയലോഗെല്ലാം കിറുകൃത്യമാണ്. ആദ്യമായി അഭിനയിക്കുന്നതിന്റെ പരിചയക്കുറവ് ജയരാജന്‍ പ്രകടമാക്കിയില്ല.

ബിജുമേനോന്‍, ബോബന്‍ ആലംമൂടന്‍, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.




Keywords: Malappuram News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.