ബാങ്കിന്റെ താഴത്തെ കടമുറിയില്‍ നിന്നും ബാങ്കിലെ സേഫ് ലോക്കര്‍ സ്ഥാപിച്ച മുറിയുടെ അടിഭാഗം തുരക്കാനുപയോഗിച്ച ഡ്രില്ലിംഗ് മെഷീന് വേണ്ടിയാണ് പ്രതികള്‍ പറഞ്ഞ പ്രകാരം പൊലീസ് മുങ്ങള്‍ വിദഗ്ധരെ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയത്.
ഏതാണ് രണ്ട് മണിക്കൂര്‍ നേരം തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടാവാത്തതിനെത്തുടര്‍ന്ന് തിരച്ചില്‍ നിര്‍ത്തിവെച്ചതായി സി.ഐ കെ. ഇ. പ്രേമരാജന്‍ പറഞ്ഞു.
കേസില്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ള നാല് പ്രതികളേയും ശനിയാഴ്ച തിരികെ കോടതിയില്‍ ഹാജരാക്കും. അബ്ദുള്‍ ലത്തീഫ് സുലൈമാന്‍, രാജേഷ് മുരളി, മുബഷീര്‍ എന്നിവരെയാണ് പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. അഞ്ച് ദിവസത്തെ കാലാവധിക്ക് ശേഷമാണ് ശനിയാഴ്ച ഇവരെ തിരികെ ഹാജരാക്കുന്നത്.
Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment