Latest News

എന്ന് നിന്റെ മൊയ്തീനിലെ ഡിലീറ്റ് ചെയ്ത ദൃശ്യഭാഗങ്ങള്‍

മലയാളക്കര നെഞ്ചിലേറ്റിയ മൊയ്തീന്‍-കാഞ്ചനമാല പ്രണയകഥ അവസാനിക്കുന്നില്ല. എന്ന് നിന്റെ മൊയ്തീനിലെ ഒഴിവാക്കിയ ഒരു ദൃശ്യഭാഗം പുറത്ത് വിട്ടാണ് ഇപ്പോള്‍ പുതിയ വിസ്മയം തീര്‍ത്തിരിക്കുന്നത്.[www.malabarflash.com]

മുക്കത്ത് നടക്കുന്ന ഒരു ഫുട്‌ബോള്‍ മത്സരത്തില്‍ കൊറ്റാട്ടില്‍ സേതുവും ബിപി മൊയ്തീനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നതാണ് പുറത്തു വിട്ട ദൃശ്യങ്ങളിലുള്ളത്.


ആര്‍ എസ് വിമല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, പാര്‍വതി, സായികുമാര്‍,ബാല,ടോവിനോ തോമസ്,ലെന തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍. ജോമോന്‍ ടി. ജോണാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍, രമേശ് നാരായണ്‍ എന്നിവര്‍ ഈണം പകര്‍ന്നിരിക്കുന്നു. ഗോപീസുന്ദറാണ് ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.

ഇതിനോടകം നിരവധി പ്രശംസങ്ങളേറ്റു വാങ്ങിയ എന്ന് നിന്റെ മൊയ്തീന്‍ തീയറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞോടുകയാണ്.








Keywords:Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News,
Ennu-Ninte-Moideen-Deleted Scene



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.