ഉദുമ[www.malabarflash.com]: കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്ക് റിബല്‍ ഭീഷണി ഉയര്‍ന്ന ഉദുമ പഞ്ചായത്തിലെ അംബികാ നഗര്‍ വാര്‍ഡിലെ പ്രശ്‌നങ്ങള്‍ക്ക് ഡിസിസി ഇടപ്പെട്ട് പരിഹാരമുണ്ടാക്കി.
യു.ഡി.എഫിന് വിജയസാധ്യതയുളള അംബികാ നഗറില്‍ റിബല്‍ ഭീഷണി ഏറെ തലവേദന ഉണ്ടാക്കിയിരുന്നു. കോണ്‍ഗ്രസ്സിന്റെ മണ്ഡലം കമ്മിററിയും, ഡി.സി.സിയും ദിവസങ്ങള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്.
ഇതു പ്രകാരം ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഉദയമംഗലം സുകുമാരനും, റിബല്‍ സ്ഥാനാര്‍ത്ഥികളായ പി.ആര്‍ ചന്ദ്രന്‍, സാഹിദ് എന്നിവരും ശനിയാഴ്ച പത്രിക പിന്‍വലിക്കും. പകരം ഡമ്മി
സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ കെ.വി അപ്പുവിനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാന്‍ ഇരുവിഭാഗങ്ങളും തയ്യാറായി.
കെ.വി അപ്പു |
യു.ഡി.എഫിന് വിജയസാധ്യതയുളള അംബികാ നഗറില്‍ റിബല്‍ ഭീഷണി ഏറെ തലവേദന ഉണ്ടാക്കിയിരുന്നു. കോണ്‍ഗ്രസ്സിന്റെ മണ്ഡലം കമ്മിററിയും, ഡി.സി.സിയും ദിവസങ്ങള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്.
സി.പി.എമ്മിന്റെ പ്രമുഖ നേതാവായ പി.വി. ഭാസ്‌കരനാണ് ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.
Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News,
No comments:
Post a Comment