വടകര:[www.malabarflash.com] ഭാര്യയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന്‍െറ പേരില്‍ ഭര്‍ത്താവിനും യുവതിയുടെ രണ്ടു സഹോദരന്മാര്‍ക്കും കുത്തേറ്റു. ഭര്‍ത്താവിന്‍െറ നില ഗുരുതരമാണ്. ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങല്‍ മീത്തലങ്ങാടി ബീച്ചില്‍ ചൊവ്വാഴ്ച രാത്രി പതിനൊന്നിനാണ് സംഭവം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ കൈയോടെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. യുവതിയുടെ ഭര്‍ത്താവ് ചേരന്‍െറവിട സാജിദ് (30), ഭാര്യാ സഹോദരന്മാരായ തരക്കാരത്തീന്‍റവിട മഷ്ഹൂദ് (30), സിദ്ദീഖ് (26) എിവര്‍ക്കാണ് കുത്തേറ്റത്. മൂന്നു പേരേയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വയറിനു കുത്തേറ്റു ഗുരുതരാവസ്ഥയിലായ സാജിദ് തീവ്രപരിചരണ വിഭാഗത്തിലാണ്. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.അഞ്ചു പേരടങ്ങിയ സംഘമാണ് അക്രമം നടത്തിയതെന്ന് പറയുന്നു. ഇവരില്‍ ഒരാളും സമീപവാസിയുമായ വരക്കുതാഴ റയീസാണ് (30) കസ്റ്റഡിയിലുള്ളത്.യുവതിയെ ശല്യം ചെയ്തതിനെ ചൊല്ലി വാക്കേറ്റം നടന്നിരുന്നു.
ഈ സംഭവം പറഞ്ഞുതീര്‍ക്കാമെന്ന് ആവശ്യപ്പെട്ട് റയീസും കൂട്ടരും രാത്രി സാജിദിന്‍െറ വീട്ടിലത്തെുകയായിരുന്നു. ഇദ്ദേഹത്തിന്‍െറ വീട്ടിന്‍െറ മുമ്പിലാണ് അക്രമം നടന്നത്. സാജിദിനെ കുത്തുന്നത് തടയാന്‍ ശ്രമിക്കുമ്പോഴാണ് മഷ്ഹൂദിനും സിദ്ദീഖിനും കുത്തേല്‍ക്കുന്നത്. ബഹളത്തിനിടയില്‍ അക്രമിസംഘത്തിലെ മറ്റുള്ളവര്‍ കാറില്‍ കയറി സ്ഥലംവിട്ടുവെന്ന് പറയുന്നു. റയീസിനെ വടകര എസ്.ഐ പി.എസ്. ഹരീഷിന്‍െറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തത്തെി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ക്വട്ടേഷന്‍ സംഘമാണ് അക്രമി സംഘത്തിലെന്ന് നാട്ടുകാര്‍ പറയുന്നു.
കൈനാട്ടി കേന്ദ്രീകരിച്ച് മയക്കുമരുന്നും മറ്റും വില്‍പന നടത്തുന്ന സംഘത്തിലുള്ളവരാണ് അക്രമത്തിനു പിന്നിലെന്നും സംഘത്തെപ്പറ്റി പൊലീസില്‍ നേരത്തെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നതെന്നും ആക്ഷേപമുണ്ട്.

No comments:
Post a Comment