Latest News

മലയാളസംഗീതത്തിലെ നവപ്രതിഭയെ കണ്ടെത്തുന്നതിനായി ‘Muzik247 മ്യൂസിക് മേക്കര്‍ 2015’ ടാലെന്റ്റ്‌ ഹണ്ടിന് തുടക്കമായി

കൊച്ചി:[www.malabarflash.com] മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ Muzik247, മലയാളസംഗീതത്തിലെ നവപ്രതിഭയെ കണ്ടെത്തുന്നതിനായി 'Muzik247 മ്യൂസിക് മേക്കര്‍ 2015' എന്ന ടാലെന്റ്‌റ് ഹണ്ട് ലോഞ്ച് ചെയ്തു. വിജയിക്ക് Muzik247ന്റെ ചിലവില്‍ ഒരു മലയാളം സിംഗിള്‍ ഉണ്ടാക്കുവാനുള്ള അവസരം നേടാം. കൂടാതെ, ഗാനത്തിന്റെ വീഡിയോവും നിര്‍മ്മിച്ച് Muzik247ന്റെ യൂ ട്യൂബ് ചാനലില്‍ റിലീസ് ചെയ്യുന്നതായിരിക്കും.

ഒരു സംഗീതജ്ഞനാവണമെന്നു സ്വപ്നം കാണുന്നവര്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് ഇത്. ആലാപനത്തിനു പുറമേ ഗാനരചന, സംഗീതം നല്‍കല്‍ തുടങ്ങിയവയ്ക്ക് കൂടി കഴിവുള്ള ഒരു യഥാര്‍ത്ഥ പ്രതിഭയെ തിരിച്ചറിയുക എന്നതാണ് ഈ സംരംഭത്തിന്റെ ഉദ്ദേശ്യം.
'മികവുറ്റ മലയാള സംഗീതത്തിന്റെ പര്യായമാണ്. Muzik247 . മികച്ച നിലവാരം പുലര്‍ത്തുന്ന സംഗീതം ആസ്വാദകരില്‍ എത്തിക്കാനുള്ള അക്ഷീണപരിശ്രമത്തിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ ഞങ്ങളുടെ മാര്‍ക്കറ്റ് ഷെയര്‍. എല്ലാ രീതിയിലും മികച്ച ഒരു സംഗീതപ്രതിഭയെ കണ്ടെത്തി മലയാള സംഗീതലോകത്തിന് തിരിച്ചു സമ്മാനിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം,Muzik247ന്റെ ഹെഡ് ഓഫ് ഒപറേഷന്‍സ്, സൈദ് സമീര്‍ പറഞ്ഞു.
'Muzik247 മ്യൂസിക് മേക്കര്‍ 2015'ല്‍ പങ്കെടുക്കാന്‍ താല്പര്യപ്പെടുന്ന 18നും 25നും മദ്ധ്യേ പ്രായമുള്ള മത്സരാര്‍ഥികള്‍ http://musicmaker.muzik247.in/ എന്ന വെബ്‌സൈറ്റില്‍ നിര്‍ദേശിച്ചിട്ടുള്ള 15 Muzik247ഗാനങ്ങളിലേതെങ്കിലുമൊന്ന് സ്വയം പാടി റെക്കോര്‍ഡ് ചെയ്ത് (കവര്‍ വെര്‍ഷന്‍) പൂരിപ്പിച്ച രജിസ്‌ട്രേഷന്‍ ഫോമിനോടൊപ്പം musicmaker@muzik247.in എന്ന ഇമെയില്‍ ഐഡിയിലേക്ക് മെയില്‍ ചെയ്യേണ്ടതാണ്. 

അപേക്ഷകള്‍ സമര്‍പ്പിക്കുവാനുള്ള അവസാന തിയതി നവംബര്‍ 20, 2015. കവര്‍ വെര്‍ഷന്റെ മൂല്യ നിര്‍ണ്ണയത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 15 പേര്‍ക്ക് അവരുടെ അപ്രകാശിതമായ തനതുസൃഷ്ടി അയക്കുവാനുള്ള അവസരം ലഭിക്കുന്നതാണ്.

ഇവ അയക്കുവാനുള്ള അവസാന തിയതി ഡിസംബര്‍ 15, 2015. പ്രശസ്ത സംഗീത സംവിധായകന്‍ അഫ്‌സല്‍ യൂസഫ് ഇവ വിലയിരുത്തുന്നതും അന്തിമവിജയിയെ തിരഞ്ഞെടുക്കുന്നതുമാണ്. ഗാനത്തിന്റെ സ്റ്റുഡിയോ പതിപ്പ് ഉണ്ടാക്കുവാന്‍ Muzik247 വിജയിയെ സഹായിക്കും.
അതിന്റെ ഒരു മ്യൂസിക് വീഡിയോയും ഇതോടൊപ്പം റിലീസ് ചെയ്യുന്നതാണ്. 'Muzik247 മ്യൂസിക് മേക്കര്‍ 2015'ന്റെ നിബന്ധനകളും നിര്‍ദേശങ്ങളും അറിയുവാനായി http://musicmaker.muzik247.in/ സന്ദര്‍ശിക്കാവുന്നതാണ്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.